അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചു; സുഹൃത്തിന്റെ തല അറുത്തെടുത്ത് യുവാവ് സ്റ്റേഷനില്‍ കീഴടങ്ങി

single-img
30 September 2018

അമ്മയെക്കുറിച്ച് മോശമായി സംസാരിച്ച സുഹൃത്തിന്റെ അറുത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തി. മാണ്ഡ്യ ജില്ലയിലെ മാലവള്ളി പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ചിക്കബാഗിലു സ്വദേശി പശുപതിയാണ് സുഹൃത്ത് ഗിരീഷിന്റെ (28) തലയറുത്തത്.

പശുപതിയുടെ അമ്മയെക്കുറിച്ച് ഗിരീഷ് മോശമായി സംസാരിച്ചതിനെ തുടര്‍ന്നുണ്ടായ വഴക്കിനൊടുവിലായിരുന്നു കൊലയെന്ന് മാണ്ഡ്യ എസ്.പി. ശിവപ്രകാശ് ദേവരാജ് പറഞ്ഞു. ബൈക്കിലാണ് പശുപതി പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ണാടകത്തില്‍ ഒരു മാസത്തിനിടെ അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന മൂന്നാമത്തെ സംഭവമാണിത്.