മുഖ്യമന്ത്രി പിണറായിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

single-img
30 September 2018

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. യൂത്തുലീഗ് നേതാവ് കൂടിയായ മലപ്പുറം അരീക്കോട് സ്വദേശി മുനീര്‍ തയ്യില്‍ എന്നയാളെയാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം എസ്പിക്ക് ലഭിച്ച പരാതിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ പികെ ബഷീറടക്കമുള്ള നേതാക്കളുമായി അടുപ്പമുള്ള പ്രവര്‍ത്തകനാണ് പ്രതി.