ലൈംഗികബന്ധത്തിനു മുന്‍പ് സ്ത്രീകള്‍ ടോയ്‌ലറ്റില്‍ പോകരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

single-img
30 September 2018

കുടുംബജീവിതത്തില്‍ ലൈംഗികതയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. ഭാര്യ–ഭര്‍തൃ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ ഇതും ഒരു പ്രധാനഘടകമാകുന്നു. പരസ്പരം തൃപ്തിപ്പെടുത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞാല്‍ മാത്രമേ ലൈംഗികജീവിതം ആസ്വാദ്യകരമാകൂ.

മൂത്രം പുറത്തു കളഞ്ഞശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകളില്‍ യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുള്ള സാധ്യത കൂടുതലാണെന്നു പഠനം പറയുന്നു. മാത്രമല്ല ഇതു പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും പഠനം മുന്നറിയിപ്പു നല്‍കുന്നു.

ഇതിനെക്കുറിച്ച് പല സ്ത്രീകള്‍ക്കും മിഥ്യാധാരണകളാണുള്ളതെന്ന് ന്യുയോര്‍ക്കില്‍ നിന്നുള്ള യൂറോളജസിറ്റ് ഡേവിഡ് കൗഫ്മാന്‍ പറയുന്നു. പോസ്റ്റ് കോയിറ്റല്‍ യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷന്‍ അഥവാ ഹണിമൂണ്‍ സിസ്‌റ്റൈറ്റിസിന്റെ പ്രധാന കാരണം ലൈംഗികബന്ധത്തിനു മുന്‍പുള്ള മൂത്രം ഒഴിപ്പ് ആണെന്നും ഇദ്ദേഹം പറയുന്നു.

മൂത്രാശയനാളിയിലേക്ക് പറ്റിപ്പിടിക്കുവാന്‍ വെല്‍ക്രോ ഹൂക്കുകള്‍ പോലെ പ്രവര്‍ത്തിക്കുന്ന ബാക്ടീരിയകള്‍ക്കു സാധിക്കും. ലൈംഗികബന്ധത്തിനു ശേഷം ടോയ്‌ലറ്റില്‍ പോകുന്നത് ഈ ബാക്ടീരിയകള്‍ പുറത്തു പോകാന്‍ സഹായിക്കും. മൂത്രാശയനാളിയിലേക്ക് ഇവ കടക്കുന്നതു തടയുകയും ചെയ്യും.

പല സ്ത്രീകളും വിശ്വസിക്കുന്നത് ലൈംഗികബന്ധത്തിനു മുന്‍പ് യൂറിനേറ്റ് ചെയ്യണമെന്നാണ്. ഇത് യഥാര്‍ഥത്തില്‍ യൂറിനറി ഇന്‍ഫെക്ഷനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ലൈംഗികബന്ധത്തിനു ശേഷം ബാത്‌റൂമില്‍ പോകുമ്പോള്‍, സംഭരിച്ചുവച്ചിരിക്കുന്ന കൂടുതല്‍ മൂത്രം പുറത്തേക്കു കളയാനും ഇതുവഴി ബാക്ടീരിയയെ പൂര്‍ണമായും പുറത്താക്കാനും സാധിക്കും. ഇതു സംബന്ധിച്ച് പല ഡോക്ടര്‍മാരും പല നിര്‍ദേശങ്ങളാണു നല്‍കാറുള്ളത്. ലൈംഗികബന്ധത്തിനു മുന്‍പും ശേഷവും യൂറിനേറ്റു ചെയ്യണമെന്നു നിര്‍ദേശം നല്‍കുന്നവരുമുണ്ട്.