മോദിയുടെ സഹോദരന്‍ ഓട്ടോ ഡ്രൈവര്‍; പുതിയ വാദവുമായി ത്രിപുര മുഖ്യമന്ത്രി

single-img
30 September 2018

മണ്ടത്തരങ്ങള്‍ നിറഞ്ഞ വാദങ്ങള്‍ ഉയര്‍ത്തി വാര്‍ത്തകളില്‍ നിറഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ പുതിയൊരു വാദവുമായി രംഗത്ത്. മോദിയുടെ സഹോദരന്‍ ഓട്ടോ ഡ്രൈവര്‍ ആണെന്നും ഇപ്പോഴും ഓട്ടോ ഓടിക്കുകയാണെന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍.

സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട് അഗര്‍ത്തലയിലെ ആല്‍ബര്‍ട്ട് ഏക്ത പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോവാണ് ബിപ്ലവ് കുമാര്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. ‘മോദിയുടെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കണം.

സ്വന്തം അമ്മയെപോലും പ്രധാനമന്ത്രിയുടെ വസതയില്‍ താമസിപ്പിക്കാത്തയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സഹോദരന്‍ ഇപ്പോഴും ഓട്ടോ ഓടിക്കുകയാണ്. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സഹോദരന്‍ ഓട്ടോ ഓടിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്നും ബിപ്ലബ് ചോദിച്ചു.