തിരുവനന്തപുരത്ത്‌ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ നാടകീയമായി പിടികൂടി

single-img
29 September 2018

തിരുവനന്തപുരം പട്ടത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. 9 പേര്‍ അടങ്ങുന്ന സംഘത്തെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ 6 സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടുന്നു. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം പോലീസ് നടത്തിയ പരിശോധനയിലാണ് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് അംഗങ്ങള്‍ കുടുങ്ങിയത്.

തലസ്ഥാനത്ത് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റുകളുടെ വിഹാരം തുടരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലൊക്കാന്‍റോ എന്ന സൈറ്റിലൂടെയാണ് തിരുവനന്തപുരം അടക്കമുള്ള നഗരങ്ങളില്‍ സെക്‌സ് റാക്കറ്റുകള്‍ പെണ്‍കുട്ടികളെയും സ്ത്രീകളെയും വില്‍പന നടത്തുന്നത്.