സദാചാരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കി തെന്നിന്ത്യന്‍ താരം സാമന്ത

single-img
29 September 2018


സദാചാരക്കാര്‍ക്ക് ചുട്ട മറുപടി നല്‍കി തെന്നിന്ത്യന്‍ താരം സാമന്ത അക്കിനേനി. ഭര്‍ത്താവും നടനുമായ നാഗചൈതന്യയ്‌ക്കൊപ്പം സ്‌പെയിനില്‍ അവധിയാഘോഷിക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു താരം സോഷ്യല്‍ ലോകത്ത് പങ്കുവച്ചത്.

ഇന്‍സ്റ്റഗ്രമില്‍ ചിത്രം പങ്കുവച്ചതിന് പിന്നാലെ സദാചാരക്കാരും രംഗത്തെത്തി. പിന്നെ ഉപദേശങ്ങളും അപമാനവാക്കുകളും സജീവമായി. വിവാഹിതയായ സാമന്ത ബിക്കിനി പോലെ അശ്ലീല വസ്ത്രങ്ങള്‍ ധരിക്കരുതെന്നായിരുന്നു കൂടുതല്‍ പേരുടെയും ഉപദേശം.

വസ്ത്രധാരണത്തിലൂടെ സാമന്ത അക്കിനേനി കുടുംബത്തിന് പേരുദോഷമുണ്ടാക്കിയെന്നും ചിലര്‍ ആരോപിച്ചു. ഇതിനെതിരെയാണ് സാമന്ത പ്രതികരിച്ചത്. വിവാഹത്തിന് ശേഷം എങ്ങനെ ജീവിക്കണമെന്ന് പറയുന്നവര്‍ക്ക് വേണ്ടി എന്ന കുറിപ്പോടെയാണ് നടുവിരല്‍ ഉയര്‍ത്തുന്ന ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.