തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന്റെ നിര്‍ദേശങ്ങള്‍‍:ശബരിമലയിലേക്ക് ദിവസം 80,000 പേരെ മാത്രം കയറ്റിവിട്ടാല്‍ മതി

single-img
29 September 2018

പത്തനംതിട്ട: ശബരിമലയിലേക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിക്ക് പിന്നാലെ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശവുമായി പൊലീസ്. ഒരു ദിവസം 80,000 ഭക്തരെ മാത്രം കടത്തിവിട്ടാൽ മതിയെന്നാണ് പൊലീസിന്‍റെ പ്രധാന നിര്‍ദേശം.

നിലയ്ക്കലില്‍ ഡിജിറ്റല്‍ ടിക്കറ്റ് സംവിധാനം കൊണ്ടുവരും. ദര്‍ശനം മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണം. പമ്പയിലും സന്നിധാനത്തും 300 വനിതാ പൊലീസുകാരെ നിയമിക്കണം. ഡിജിപി സര്‍ക്കാരിനും ബോര്‍ഡിനും നിര്‍ദേശം സമര്‍പ്പിക്കും.