ഗർഭകാലത്തെ ലൈംഗികബന്ധം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

single-img
29 September 2018

ഗര്‍ഭകാലത്ത് സെക്‌സില്‍ ഏര്‍പ്പെടും മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശരീരിക, മാനസിക അസ്വസ്ഥതകള്‍ ഏറെയുള്ള കാലഘട്ടമാണു ഗര്‍ഭകാലം. ഈ കാലത്ത് സെക്‌സില്‍ ഏര്‍പ്പെടുന്നതില്‍ അപാകതയില്ല. എന്നാല്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും.

ഗര്‍ഭകാലത്തെ ആദ്യമൂന്നു മാസം നിര്‍ബന്ധമായും സെക്‌സ് ഒഴിവാക്കുക. ഈ സമയം അബോര്‍ഷനുള്ള സാധ്യത കൂടുതലാണെന്നതാണ് ഇതിനു കാരണം. അവസാന മൂന്നുമാസവും സെക്‌സ് ഒഴിവാക്കുന്നതാണു നല്ലത്. ഇതിനിടയിലുള്ള കാലം ഗര്‍ഭിണിയുടെ താല്‍പര്യത്തിനും സൗകര്യത്തിനും അനുസരിച്ചു സെക്‌സില്‍ ഏര്‍പ്പെടാം. ഗര്‍ഭസ്ഥശിശുവിന് സമ്മര്‍ദംനല്‍കുന്ന രീതികള്‍ ഒഴിവാക്കണം. വയറിനു സമ്മര്‍ദ്ദമേല്‍ക്കാത്തതും സ്ത്രീയ്ക്ക് സൗകര്യപ്രധവുമായ പൊസിഷനുകള്‍ തിരഞ്ഞെടുക്കാന്‍ ്രശദ്ധിക്കുക.

ലൈംഗികശുചിത്വം നിര്‍ബന്ധമായും പാലിക്കുക. ഗര്‍ഭകാലത്തു ശരീരത്തിന്റെ പ്രതിരോധശേഷി കുറവുണ്ടാകുമെന്നതിനാല്‍ ഈ സമയത്ത് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പങ്കാളിക്ക് ഗുഹൃരോഗങ്ങളോ മറ്റോ ഉണ്ടെങ്കില്‍ സെക്‌സില്‍ നിന്നു വിട്ടു നില്‍ക്കുന്നതാണു നല്ലത്. യോനി ശുചിത്വം കൃത്യമായി പാലിച്ചില്ലെങ്കില്‍ ബാക്ടിരിയല്‍ വാജിനോസിസ് എന്ന് അവസ്ഥ ഉണ്ടാകാനിടയുണ്ട്.

യോനിയില്‍ നിന്നു ദ്രാവകം പുറത്തുവരല്‍, ദുര്‍ഗന്ധം, ചൊറിച്ചില്‍ എന്നിവയുണ്ടാകുന്ന അവസ്ഥയാണിത്. ഈ പ്രശനങ്ങള്‍ പരിഹരിക്കാന്‍ മരുന്നുകളും ക്രീമുകളും ഉപയോഗിക്കേണ്ടി വരും. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം അല്ലാതെ ഇവ ഉപയോഗിക്കരുത്. അല്ലാത്ത പക്ഷം അതു ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കാന്‍ ഇടയുണ്ട്.

ഗര്‍ഭപാത്രത്തിനു ബലക്കുറവ് പോലുള്ള ചില സങ്കീര്‍ണ്ണതകള്‍ ഉള്ളവര്‍ ലൈംഗികബന്ധത്തില്‍ നിന്നു വിട്ടു നില്‍ക്കണം. ഈ സമയം സ്പര്‍ശവും ആലിംഗനവും ലാളനകളുമൊക്കെ വഴി ലൈംഗികസംതൃപ്തി നേടാന്‍ ശ്രമിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സ്ത്രീയ്ക്ക് പങ്കാളിയുടെ പൂര്‍ണ്ണപിന്തുണ ആവശ്യമാണ്.

കടപ്പാട്:

ആരോഗ്യമാസിക