പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ കേസ് എടുക്കില്ലെന്ന് പൊലീസ്

single-img
29 September 2018

കൊച്ചി: പികെ ശശിക്കെതിരായ പരാതിയില്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. തൃശൂര്‍ റെയ്ഞ്ച് ഐജിയാണ് ഡിജിപിയ്ക്ക് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കാന്‍ തയ്യാറായില്ലെന്നും അതിനാല്‍ കേസെടുക്കാനാവില്ലെന്നുമാണ് ഷൊര്‍ണൂര്‍ പൊലീസ് പറയുന്നത്.

ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് റിപ്പോര്‍ട്ടു നല്‍കി. നേരിട്ട് കണ്ടിട്ടും പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറായില്ല. മാധ്യമങ്ങളിലെ വാര്‍ത്തയുടെ പേരില്‍ കേസെടുക്കാനാവില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പി.കെ ശശി എം.എല്‍.എ പീഡിപ്പിച്ചതായി ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പാര്‍ട്ടിയില്‍ പരാതി നല്‍കിയെന്ന കാര്യം സി.പി.ഐ.എം സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കാര്യം അന്വേഷിക്കാന്‍ പാര്‍ട്ടി ഒരു അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.