ഇന്റര്‍നെറ്റിലെ പോൺ സൈറ്റുകള്‍ക്ക് ‘പൂട്ടുമായി’ കോടതി

single-img
29 September 2018

പോണോഗ്രാഫി സൈറ്റുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഇന്‍റര്‍നെറ്റ് പ്രോവൈഡര്‍മാരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. കേന്ദ്രത്തോടാണ് ഹൈക്കോടതി ഈ നിര്‍ദേശം മുന്നോട്ട് വച്ചത്. ഡെറാഡൂണിലെ ഒരു സ്കൂളില്‍ ചില വിദ്യാര്‍ത്ഥികള്‍ ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി കേന്ദ്രത്തോട് ഇത്തരം ഒരു റൂളിംഗ് നടത്തിയത്.

ഉത്തരാഖണ്ഡ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജീവ് ശര്‍മ്മ, ജ.മനോജ് തിവാരി എന്നിവരുടെ ബെഞ്ചിന്‍റെതാണ് റൂളിംഗ്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത വിദ്യാര്‍ത്ഥി കുറ്റവാളികളെ ഇതിലേക്ക് നയിച്ചത് അമിതമായ ഓണ്‍ലൈന്‍ പോണോഗ്രാഫി കാഴ്ചയാണെന്ന പ്രോസക്യൂഷന്‍ വാദത്തിനിടയിലാണ് കോടതിയുടെ ഇടപെടല്‍. ഇത്തരം സൈറ്റുകള്‍ പൂര്‍ണ്ണമായും പൂട്ടുക എന്നത് തന്നെയാണ് ഇവ കുട്ടികളെ സ്വദീനിക്കുന്നത് തടയാന്‍ പ്രധാനമായും വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.

പോണോഗ്രാഫിയുടെ അടിമകളായ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് യുവതിയെ ലൈംഗികമായി ആക്രമിച്ചത് എന്നാണ് സംഭവത്തിലെ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്. മൂന്ന് വര്‍ഷം മുന്‍പ് കേന്ദ്രം പോണ്‍ സൈറ്റുകളെ നിയന്ത്രിക്കാന്‍ ഇറക്കിയ സര്‍ക്കുലര്‍ കര്‍ശ്ശനമായി ഇന്‍റര്‍നെറ്റ് സേവനദാതക്കള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

പോണോഗ്രാഫിയും, മറ്റ് അശ്ലീലമായ കണ്ടന്‍റും ഇന്‍റെര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്നത്. ഐടി ആക്ട് 2000ത്തിന്‍റെ 25 മത്തെ സെക്ഷന്‍ പ്രകാരം ലൈസന്‍സ് പോലും നഷ്ടമാകുന്ന പ്രശ്നമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര വാര്‍ത്ത വിനിമയ ഐടി മന്ത്രാലയം 2015 ജൂലൈ 2015 തങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ ഇന്‍റര്‍നെറ്റ് സര്‍വീസ് ദാതക്കള്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കുലര്‍ നല്‍കിയിരുന്നു.