ഫേസ്ബുക്കിലെ 5 കോടിയലധികം പ്രൊഫൈലുകള്‍ ഹാക്കര്‍മാരുടെ പിടിയില്‍

single-img
29 September 2018

വാഷിംഗ്ടണ്‍: ഫെയ്‌സ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച. അഞ്ച് കോടി ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

‘വ്യൂ ആസ്’ (view as) എന്ന ഫീച്ചറിലെ സുരക്ഷാ പാളിച്ചകളിലൂടെയാണ് ഹാക്കര്‍മാര്‍ അനുമതിയില്ലാതെ അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറിയത്.

സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു.

200 കോടി ഉപയോക്താക്കളുള്ള ഫേസ്ബുക്കിന് 27 കോടി ഉപയോക്താക്കളും ഇന്ത്യക്കാരാണ്.