കെഎസ്‌ആര്‍ടിസിയില്‍ കൂട്ടസ്ഥലംമാറ്റം; സമരത്തോടുള്ള പ്രതികാര നടപടിയെന്ന് ജീവനക്കാര്‍

single-img
29 September 2018

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ 2500 ഡ്രൈവര്‍മാരെയും 1500 കണ്ടക്ടര്‍മാരെയും സ്ഥലംമാറ്റി. സ്ഥലംമാറ്റല്‍ സംബന്ധിച്ച കരട് പട്ടിക പുറത്തിറങ്ങി. സമരത്തോടുള്ള പ്രതികാര നടപടിയാണിതെന്ന് ജീവനക്കാരുടെ സംഘടനകള്‍ പറഞ്ഞു.

അതേസമയം പ്രതികാര നടപടിയല്ലെന്ന് കെഎസ്ആര്‍ടിസി പറഞ്ഞു. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായാണ് സ്ഥലംമാറ്റം. ജീവനക്കാരുടെ വീടിനടുത്തേക്കാണ് സ്ഥലംമാറ്റമെന്നും കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പറഞ്ഞു.

അതേസമയം കെഎസ്‌ആര്‍ടിസി പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രിയുടെയും എംഡിയുടെയും നേതൃത്വത്തില്‍ തൊഴിലാളി സംഘടന നേതാക്കളുമായി നാളെ ചര്‍ച്ച നടക്കും. ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും സമരവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ചര്‍ച്ച.