തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് തലവേദനയായി ;95 ലക്ഷം സാരി എന്ത് ചെയ്യുമെന്ന് അറിയാതെ സര്‍ക്കാര്‍.

single-img
29 September 2018

കാലാവധി തികയാന്‍ നോക്കിനില്‍ക്കാതെ തിരഞ്ഞെടുപ്പ് നേരത്തെയാക്കി നിയമസഭ പിരിച്ചു വിട്ട തെലങ്കാന സര്‍ക്കാരിനെയും ഭരണകക്ഷിയായ ടിആര്‍എസിനെയും വെട്ടിലാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.കാലാവധി പൂര്‍ത്തിയാക്കാതെ നിയമസഭ പിരിച്ചുവിട്ടാലും അന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതാണ് ടിആര്‍ എസിന്‍റെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചത്.

ഓര്‍ഡര്‍ കൊടുത്തത് 95 ലക്ഷം സാരികള്‍ക്ക്. അതില്‍ 50 ലക്ഷം എത്തി. 45 ലക്ഷം ഉടന്‍ എത്തും. പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത ഉത്തരവ് വന്നതോടെ ഈ സാരി എന്തുചെയ്യുമെന്ന് അറിയാതെ പെട്ടിരിക്കുകയാണ് തെലങ്കാന സര്‍ക്കാരും ഭരണകക്ഷിയായ ടിആര്‍എസും.ഹൈദരാബാദ്: ഓര്‍ഡര്‍ കൊടുത്തത് 95 ലക്ഷം സാരികള്‍ക്ക്. അതില്‍ 50 ലക്ഷം എത്തി. 45 ലക്ഷം ഉടന്‍ എത്തും. പക്ഷേ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അപ്രതീക്ഷിത ഉത്തരവ് വന്നതോടെ ഈ സാരി എന്തുചെയ്യുമെന്ന് അറിയാതെ പെട്ടിരിക്കുകയാണ് തെലങ്കാന സര്‍ക്കാരും ഭരണകക്ഷിയായ ടിആര്‍എസും.

57 ലക്ഷം കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച റിതു ബന്ദു പദ്ധതിയേയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ബാധിക്കും. തെലുങ്കാന സര്‍ക്കാര്‍ വിജയ പ്രതീക്ഷയോടെ കൊട്ടിഘോഷിച്ച റിതു ബന്ദു പദ്ധതിയില്‍ 11,000 ഗ്രാമങ്ങളിലെ 57 ലക്ഷം കര്‍ഷകര്‍ക്ക് ഏക്കര്‍ ഒന്നിന് 4000 രൂപ വീതം റാബി സീസണ് മുമ്പ് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

ഇത് നേരത്തെ പ്രഖ്യാപിച്ച പദ്ധതികളായതിനാല്‍ നടപ്പിലാക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കനിയും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്.