മകള്‍ക്ക് ഐഫോണിന്റെ ആകൃതിയിലുള്ള ശവക്കല്ലറയൊരുക്കി ഒരു പിതാവ് • ഇ വാർത്ത | evartha
Featured

മകള്‍ക്ക് ഐഫോണിന്റെ ആകൃതിയിലുള്ള ശവക്കല്ലറയൊരുക്കി ഒരു പിതാവ്

മൊബൈലിനോടുള്ള തന്റെ മകളുടെ അഗാധമായ സ്‌നേഹം അനശ്വരമാക്കാനാണ് പിതാവ് ഐഫോണിന്റെ ആകൃതിയിലുള്ള ശവക്കല്ലറയൊരുക്കിയത്. റിത ഷമീവ എന്ന പെണ്‍കുട്ടിയുടെ ശവക്കല്ലറക്ക് മുകളില്‍ വെച്ചിരിക്കുന്ന ഐഫോണ്‍ ആകൃതിയിലുള്ള അഞ്ചടി ഉയരമുള്ള കല്ല് കണ്ട് ആശ്ചര്യപ്പെടുകയാണ് റഷ്യയിലെ ഉഫയിലുള്ള ഈ സെമിത്തേരി സന്ദര്‍ശിക്കാനെത്തുന്നവര്‍.

കറുത്ത മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച സ്മാരകശിലയുടെ പിറക്ഭാഗത്ത് ഐഫോണിന്റെ ചിഹ്നവും മുന്‍ഭാഗത്ത് ഷമീവയുടെ ചിത്രവും കൊത്തിവച്ചിട്ടുണ്ട്. ശിലയുടെ താഴ്ഭാഗത്ത് ഒരു ക്യൂ ആര്‍ കോഡും ഉണ്ട്. ഷമീവ 2016 ല്‍ മരണപ്പെട്ടിരുന്നെങ്കിലും ഇപ്പോഴാണ് കല്ലറക്ക് മുകളില്‍ സ്മാരകശില സ്ഥാപിച്ചിരിക്കുന്നത്. പെണ്‍കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. പാവല്‍ കല്‍യൂക് എന്ന സൈബീരിയന്‍ കലാകാരനും അദ്ദേഹത്തിന്റെ കമ്പനിയുമാണ് സ്മാരകശിലയുടെ നിര്‍മ്മാണത്തിന് പിന്നില്‍.