ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതിയുടെ ചരിത്രവിധി

single-img
28 September 2018

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. സ്ത്രീ പുരുഷ തുല്യതയിലേക്ക് വഴി ചൂണ്ടുന്ന വിധിപ്രസ്താവമാണ് പുറത്ത് വന്നത്. സ്ത്രീ പുരുഷന് താഴെയല്ലെന്നും പ്രവേശനം നിഷേധിക്കുന്നത് സ്ത്രീകളുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുമെന്നും കോടതി നിരീക്ഷിച്ചു.

അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാര്‍ ഒരേ അഭിപ്രായം കുറിച്ചപ്പോള്‍ ഏക വനിതാ ജഡ്ജിയായ ഇന്ദു മല്‍ഹോത്ര വിയോജിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റണ്‍ നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെടുന്നതാണ് ബെഞ്ച്.

ഇതേ ബെഞ്ചാണ് വിവാഹേതര ബന്ധം കുറ്റകരമാക്കുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും ക്രിമിനല്‍ നടപടി ചട്ടത്തിലുമുള്ള വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്കു തുല്യത ഉറപ്പാക്കാത്തതും വേര്‍തിരിവു കാട്ടുന്നതുമായ നടപടികള്‍ ഭരണഘടനാവിരുദ്ധമാണെന്നും നേരത്തേ അംഗീകാരമുണ്ടായിരുന്ന നടപടികളെയും പുരോഗമനപരമായ കാഴ്ചപ്പാടോടെ സമീപിക്കേണ്ടതുണ്ടെന്നും ഇന്നലത്തെ വിധിയില്‍ പറയുന്നുണ്ട്.