മലപ്പുറത്ത് മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പട്ടിയിറച്ചി നല്‍കി: കഴിച്ചവരെല്ലാം ആശുപത്രിയില്‍

single-img
28 September 2018

മാനിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് മലയോരത്ത് നിരവധിപേര്‍ക്ക് വേട്ടസംഘം പട്ടി ഇറച്ചി നല്‍കിയെന്ന് ആരോപണം. ഇറച്ചിക്ക് വലിയ തുകയാണ് വാങ്ങിയത്. മാനിറച്ചി വേവുന്നതിലും അധികം സമയം ഇറച്ചി വേവാനെടുത്തതിനാലാണ് നാട്ടുകാര്‍ക്ക് സംശയം തോന്നിയത്.

തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മലവാരത്ത് നിരവധി പട്ടികളുടെ തലകള്‍ കണ്ടെത്തി. ഇതോടെ പട്ടി മാംസം കഴിച്ച പലരും വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. നിലമ്പൂരിലെ കാളികാവിലാണ് വേട്ടക്കാര്‍ നാട്ടുകാരെ പറ്റിച്ചത്. അതേസമയം മാനിനെ വേട്ടയാടുന്നതും ഭക്ഷണമാക്കുന്നതും വന്‍ കേസായതിനാല്‍ ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ ആരും തയ്യാറായിട്ടില്ലെന്നാണ് വിവരം.

അതേസമയം സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാനിറച്ചിയാണെങ്കില്‍ അനധികൃത വേട്ടയാടലിന് ഇറച്ചി നല്‍കിയ സംഘം അകത്താകും. ഇനി മാനിറച്ചി അല്ലെങ്കില്‍ ഇറച്ചി നല്‍കി വഞ്ചിച്ചതിനാകും കേസ് വരിക. പോലീസും വനം വന്യജീവി വകുപ്പും സംയുക്തമായാണ് അന്വേഷണം. വേട്ടസംഘം നല്‍കിയത് പട്ടിമാംസം തന്നെയാണെന്നാണ് അധികൃതരുടെ നിഗമനം.