ആപ്പിള്‍ ഫോണിന്റേതു പകല്‍ കൊള്ള; 109900 രൂപയുള്ള ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ വേണ്ടത് വെറും 32,000 രൂപ

single-img
28 September 2018

ആപ്പിള്‍ ഫോണുകള്‍ വിലകൊണ്ടും സൗന്ദര്യംകൊണ്ടും എന്നും വ്യത്യസ്ഥത നിലനിര്‍ത്തുന്ന ഒന്നാണ്. പുതിയ
അപ്പിള്‍ ഐ ഫോണ്‍ എക്‌സ്. എസിനും ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ പ്രചാരമാണുള്ളത്. 99,000 രൂപയാണ് ഐ ഫോണ്‍ എക്‌സ്.എസ് സീരീസിലെ ഫോണുകളുടെ തുടക്ക വില.

എന്നാല്‍ ഇതില്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ശരിക്കും ഐ ഫോണിന് എത്രയാണ് വില?. 109900 രൂപയുള്ള ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ വേണ്ടത് വെറും 32,000 രൂപ എന്നതാണ് സത്യം. അപ്പിള്‍ ഐ ഫോണ്‍ എക്‌സ്.എസിന് 99,900 മുതല്‍ 1,34,900 രൂപയും എക്‌സ്.എസ് മാക്‌സിന് 1,09,900 രൂപ മുതല്‍ 1,44,900 രൂപ വരെയുമാണ് വില.

ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ മൊത്ത വില വെറും 32,200 രൂപ മാത്രമാണ് എന്നാണ് ഗവേഷണങ്ങള്‍ക്കൊടുവില്‍ വിദഗ്ദര്‍ കണ്ടെത്തിയത്. അതായത്, ഏറ്റവും ചെറിയ മോഡലിന്റെ വില നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങളുടെ മൂന്നിരട്ടിയാണ്.

ഫോണില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത് ഒഎല്‍ഇഡി ഡിസ്‌പ്ലെ സാംസങാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍പ് ഇറങ്ങിയ ഐ ഫോണ്‍ എക്‌സിന്റെ ഡിസ്‌പ്ലെ സൈസായ 5.8 ഇഞ്ചായിരുന്നെങ്കില്‍ എക്‌സ്.എസ് പ്ലസിന് 6.3 ഇഞ്ചാണ്. ആപ്പിളിന്റെ പുതിയ എ12 ബയോണിക് പ്രൊസസറാണ്. ഇതിന് മുന്‍പ് ഇറങ്ങിയ ഐ ഫോണില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യ തന്നെയാണ് പുതിയതിലും ഉപയോഗിച്ചിരിക്കുന്നത്. ഇതൊക്കെക്കൊണ്ട് തന്നെ ഇത്രയും വില ഈടാക്കണ്ട കാര്യമില്ലെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.