സൗദിയില്‍ പരിശോധനയ്ക്കിടെ മൂന്ന് പേരെ വെടിവച്ചു കൊന്നു

single-img
28 September 2018

സൗദിയില്‍ സുരക്ഷാപരിശോധനയ്ക്കിടെ മൂന്ന് പേരെ പൊലീസ് വധിച്ചു. ഇന്നലെ ഫത്തീലിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷാ പരിശോധനയ്ക്കിടെ വെടിയുതിര്‍ത്തത്. തീവ്രവാദ ബന്ധമാരോപിച്ച് ഇവരെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസിനെ തടയാന്‍ ശ്രമിച്ചതോടെയാണ് കടുത്ത നടപടിയിലേക്ക് ഉദ്യോഗസ്ഥര്‍ കടന്നത്. മരണപ്പെട്ട മൂന്ന് പേരും സൗദി പൗരന്‍മാരാണ്. ഇവര്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.