ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളുമായി റിയല്‍ മി 2 പ്രോ എത്തി

single-img
28 September 2018

ഞെട്ടിപ്പിക്കുന്ന ഫീച്ചറുകളുമായി റിയല്‍ മി 2 പ്രോ എത്തി. വമ്പന്‍ വിജയമായ റിയല്‍മി 1 റിയല്‍മി 2 എന്നീ ബജറ്റ് ഫോണുകളുടെ സക്‌സസറായാണ് റിയല്‍മി 2 പ്രോ അവതരിപ്പിച്ചിരിക്കുന്നത്. 15000 രൂപക്ക് താഴെ സ്‌നാപ്ഡ്രാഗണ്‍ 660 പ്രൊസസറും ഡ്യൂഡ്രോപ് നോച്ചും ലഭ്യമാക്കുന്ന ആദ്യത്തെ സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായി മാറിയിരിക്കുകയാണ് റിയല്‍മി.

മൂന്ന് പ്രധാന വേരിയന്റുകളിലാണ് റിയല്‍മി 2 പ്രോ ഇന്ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 4+64 ജിബി, 6+64 ജീബി, 8+128 ജീബി. മൂന്ന് മോഡലുകള്‍ക്കും യഥാക്രമം 13990, 15990, 17990 എന്നിങ്ങനെയാണ് വില. മെമ്മറി കാര്‍ഡ് പ്രത്യേകം ഇടാനുള്ള സ്‌ലോട്ടുമുണ്ട്.

16+2 ഇരട്ട പിന്‍കാമറയും 16 മെഗാപിക്‌സല്‍ മുന്‍കാമറയും നല്‍കിയിട്ടുണ്ട്. 6.3 ഇഞ്ചുള്ള ഡ്യൂഡ്രോപ്പ് നോച്ച് സ്‌ക്രീനാണ് മറ്റൊരു പ്രധാന പ്രത്യേകത. 2340×1080 പിക്‌സല്‍ റെസൊല്യൂഷനുള്ള ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ ഇതേ വിലയിലുള്ള മറ്റ് ഫോണുകളേക്കാള്‍ ഒരു പടി മുന്നിലുള്ളതാണ്. ഗൊറില്ല ഗ്ലാസ് 3യുടെ സംരക്ഷണവും കൂടെയുണ്ട്.

ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ അടങ്ങിയ കളര്‍ ഒഎസ് 5.2 ആണ് ഓപറേറ്റിങ് സിസ്റ്റം. ആന്‍ഡ്രോയ്ഡ് 9.0 പൈ കമ്പനി വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഇരുസിമ്മുകളിലും 4G വോള്‍ട്ടി സംവിധാനം, 5ബാന്റ് വൈഫൈ, 3500 എം.എ.എച്ച് ബാറ്ററി എന്നീ വിശേഷങ്ങളും ഫോണിന് വിപണിയില്‍ മുന്‍തൂക്കം നല്‍കും. ഒക്‌ടോബര്‍ 12 മുതല്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെ ഫോണ്‍ വാങ്ങാം.