യുഎഇയില്‍ നഴ്‌സിങ് മേഖലയില്‍ സ്വദേശിവല്‍ക്കരണം

single-img
27 September 2018

യുഎഇയില്‍ നഴ്‌സിങ് മേഖല സ്വദേശിവല്‍ക്കരിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കുന്നു. അടുത്ത വര്‍ഷം നൂറ് സ്വദേശി നഴ്‌സുമാരെ നിയമിക്കും. എമിറേറ്റിലെ ആരോഗ്യ സേവന ചുമതലയുള്ള ‘സ്വിഹ ‘ കമ്പനിയാണ് ഇക്കാര്യം അറിയിച്ചത്.

സ്വദേശി വനിതകളുടെ കുറവ് ആരോഗ്യരംഗത്ത് വെല്ലുവിളി ഉയര്‍ത്തുന്നതായി സ്വിഹ കമ്പനിയുടെ ആരോഗ്യ സാങ്കേതികകാര്യ വകുപ്പ് തലവന്‍ ഡോ.അന്‍വര്‍ സലാം അഭിപ്രായപ്പെട്ടു. സ്വദേശി പ്രാതിനിധ്യം മൂന്ന് ശതമാനം മാത്രമാണ്. ഘട്ടംഘട്ടമായി ഇത് ഉയര്‍ത്തിക്കൊണ്ടുവരും. 2020 ആകുമ്പോഴേക്കും നഴ്‌സ്മാരുടെ എണ്ണം എണ്ണായിരമാക്കാനാണ് പദ്ധതിയെന്നും ഡോ.അന്‍വര്‍ പറഞ്ഞു.