സാംസങ്ങ് ഗ്യാലക്‌സി എ7 ഇന്ത്യയില്‍ പുറത്തിറക്കി

single-img
27 September 2018

സാംസങ്ങിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ ഗ്യാലക്‌സി എ 7 ഇന്ത്യയില്‍ പുറത്തിറക്കി. അള്‍ട്രാവൈഡ് ലെന്‍സടക്കം ക്യാമറയില്‍ ഒട്ടേറെ പുതുമകളോടെയാണ് എ 7 വിപണിയിലെത്തുന്നത്. ഫോട്ടോഗ്രഫിയിലും, വീഡിയോ ആസ്വാദനത്തിനും ഏറെ സാധ്യതകള്‍ ഒരുക്കിയാണ് ഗ്യാലക്‌സി എ 7 വിപണിയിലിറങ്ങിയിരിക്കുന്നത്.

റിയര്‍ ടിപ്പിള്‍ ക്യാമറയാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. 24 മെഗാപിക്‌സല്‍ മെയിന്‍ ലെന്‍സ്, 5 മെഗാപിക്‌സല്‍ ലൈവ് ഫോക്കസ് ലെന്‍സ്, 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ ക്യാമറ. സാംസങ് ട്രിപ്പിള്‍ ക്യാമറ അവതരിപ്പിക്കുന്ന ആദ്യ മോഡലാണ് ഗ്യാലക്‌സി എ 7.

സാംസങ് വികസിപ്പിച്ച എക്‌സിനോസ് 7885 ഒക്ടാകോര്‍ പ്രൊസസറാണ് ഗ്യാലക്‌സി എ7ന് കരുത്ത് പകരുക. 6.0 FHD+ സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 3300mAh ബാറ്ററി, 24 മെഗാപിക്‌സല്‍ സെല്‍ഫിക്യാമറ തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍ .

168 ഗ്രാമാണ് ഭാരം. 4gb/64gb,യിലും, 6gb/128gb യിലും എ7 ലഭ്യമാകും. സെപ്റ്റംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും വിപണി ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി.