Sports

രണ്ട് പന്തില്‍ ഒരു റണ്ണെടുക്കാന്‍ ജഡേജയ്ക്ക് കഴിഞ്ഞില്ല; ഇന്ത്യക്കെതിരെ അഫ്ഗാന് വിജയം പോലൊരു സമനില

ഏ​​​ഷ്യാ​​​ക​​​പ്പ് സൂ​പ്പർ ഫോ​റി​​​ലെ അ​വ​സാ​ന​മ​ത്സ​ര​ത്തിൽ ഇ​ന്ത്യ​യെ അ​ഫ്ഗാ​നി​സ്ഥാൻ ആ​വേശ സ​മ​നി​ല​യിൽ ത​ള​ച്ചു. അ​ഫ്ഗാൻ ഉ​യർ​ത്തിയ 252​​​/8 എ​​​ന്ന സ്കോർ ചേ​സ് ചെ​യ്യാ​നി​റ​ങ്ങിയ ഇ​ന്ത്യ ഒ​രു​പ​ന്ത് ശേ​ഷി​ക്കേ 252​-ൽ ആൾ​ഒൗ​ട്ടാ​വു​ക​യാ​യി​രു​ന്നു. എന്നാൽ നേരത്തേ ഫൈനൽ ഉറപ്പാക്കി​യ ഇന്ത്യ ഇന്ന് പാകി​സ്ഥാനും ബംംഗ്ളാദേശും തമ്മി​ലുള്ള മത്സരത്തി​ലെ വി​ജയി​യെ ഫൈനലി​ൽ നേരി​ടും.

അവസാന ഓവറില്‍ വിജയിക്കാന്‍ രണ്ട് പന്തില്‍ ഒരു റണ്‍മാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ രവീന്ദ്ര ജഡേജയെ ആ ഓവറിലെ അഞ്ചാം പന്തില്‍ പുറത്താക്കി റാഷിദ് ഖാന്‍ അഫ്ഗാന് സ്വപ്‌ന നേട്ടം സമ്മാനിച്ചു. ഒരു സമയത്ത് വിജയം മുന്നില്‍ കണ്ട അഫ്ഗാന്റെ ആധിപത്യത്തിന് മുന്നില്‍ അടിപതറാതെ 34 പന്തില്‍ 25 റണ്‍സെടുത്ത ജഡേജയ്ക്ക് പക്ഷേ അവസാന ഷോട്ടില്‍ റാഷിദിന് മുന്നില്‍ പിഴയ്ക്കുകയായിരുന്നു. ഒരു റണ്ണുമായി ഖലീല്‍ അഹമ്മദ് പുറത്താകാതെ നിന്നു.

ര​​​ണ്ടു​​​വർ​​​ഷ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം അ​​​വി​​​ചാ​​​രി​​​ത​​​മാ​​​യി നാ​​​യക കു​​​പ്പാ​​​യ​​​ത്തി​​​ലി​​​റ​​​ങ്ങിയ ധോ​​​ണി​​​യു​​​ടെ ഇ​​​ന്ത്യ​​​യ്ക്കെ​​​തി​​​രെ​ ഓ​​​പ്പ​​​ണർ അ​​​ഹ​​​മ്മ​​​ദ് ഷെ​​​ഹ്സാ​​​ദി​​​ന്റെ ത​​​കർ​​​പ്പൻ സെ​​​ഞ്ച്വ​​​റി (124) യും മു​​​ഹ​​​മ്മ​​​ദ് ന​​​ബി​​​യു​​​ടെ അർ​​​ദ്ധ സെ​​​ഞ്ച്വ​​​റി (64) യു​​​മാ​​​ണ് അ​​​ഫ്ഗാ​​​ന് മി​​​ക​​​ച്ച സ്കോർ നൽ​​​കി​​​യ​​​ത്.​

253 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് പുതിയ ഓപ്പണര്‍മാരുമായി ഇറങ്ങിയ ഇന്ത്യ ഓപ്പണിങ് വിക്കറ്റില്‍ തന്നെ 100 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലോകേഷ് രാഹുലും അമ്പാട്ടി റായിഡുവുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്.

110 റണ്‍സാണ് ഇരുവരും ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. തൊട്ടുപിന്നാലെ 49 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത റായിഡുവിനെ ഇന്ത്യയ്ക്ക് നഷ്ടമായി. മുഹമ്മദ് നബിയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച റായിഡുവിനെ ബൗണ്ടറിക്കടുത്ത് നജീബുള്ള പിടികൂടുകയായിരുന്നു. റായിഡു പുറത്തായതിനു പിന്നാലെ രാഹുലും അര്‍ധ സെഞ്ചുറി തികച്ചു. 60 റണ്‍സടിച്ച രാഹുല്‍, റാഷിദിനെ റിവേഴ്സ് സ്വീപ് ചെയ്യാനള്ള ശ്രമത്തിനിടെ പുറത്തായതോടെ അഫ്ഗാന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു, ഇന്ത്യയെ വരിഞ്ഞു മുറുക്കി.

തു​ടർ​ന്ന് ദി​നേ​ഷ് കാർ​ത്തി​ക് (44) ഒ​ര​റ്റ​ത്ത് പൊ​രു​തി​നോ​ക്കി​യെ​ങ്കി​ലും ധോ​ണി​(8​), മ​നീ​ഷ് പാ​ണ്ഡെ​(8) ,​കേ​ദാർ യാ​ദ​വ്(19) എ​ന്നി​വർ പെ​ട്ടെ​ന്ന് മ​ട​ങ്ങി​യ​ത് ഇ​ന്ത്യ​യെ ബാ​ക്ക്ഫു​ട്ടി​ലാ​ക്കി. കാർ​ത്തി​കി​നെ വി​ക്ക​റ്റി​ന് പു​റ​ത്തേ​ക്ക് പോയ പ​ന്തിൽ അ​മ്പ​യർ തെ​റ്റാ​യി എൽ.​ബി വി​ളി​ച്ച​പ്പോൾ റി​വ്യൂ ഒാ​പ്ഷ​നും ക​ഴി​ഞ്ഞി​രു​ന്നു. തു​ടർ​ന്ന് പ്ര​തീ​ക്ഷ​കൾ ജ​ഡേ​ജ​യി​ലാ​യി. ഇ​തി​നി​ട​യിൽ ച​ഹർ (12) പു​റ​ത്താ​യ​പ്പോൾ ഇ​ന്ത്യ 226​/7 എ​ന്ന നി​ല​യി​ലാ​യി. അ​വ​സാന ഒാ​വ​റിൽ റാ​ഷി​ദി​നെ​തി​രെ ഫോ​റ​ടി​ച്ച് ജ​ഡേജ വി​ജ​യ​പ്ര​തീ​ക്ഷ നൽ​കി​യെ​ങ്കി​ലും അ​ഞ്ചാം പ​ന്തി​ലെ ക്യാ​ച്ചോ​ടെ ക​ളി സ​മ​നി​ല​യിൽ അ​വ​സാ​നി​ച്ചു.