ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

single-img
26 September 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ കള്ളനെന്ന് എഴുതി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഹൈഡും മുന്‍ നടിയുമായ ദിവ്യ സ്പന്ദനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ പൊലീസാണ് രമ്യക്കെതിരെ കേസെടുത്തത്.

മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ ട്വീറ്റ് ചെയ്തത്. മോദിയുടെ മെഴുകു പ്രതിമയുടെ ചിത്രത്തില്‍ കള്ളനെന്ന് എഴുതി ചേര്‍ത്തിരുന്നു. ‘കള്ളന്‍ പ്രധാനമന്ത്രി മിണ്ടരുത്’ എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഫോട്ടോ ഷെയര്‍ ചെയ്തത്.

ഐ.ടി ആക്ട് സെക്ഷന്‍ 67, ഐ.പി.സിയിലെ സെക്ഷന്‍ 124എ (രാജ്യദ്രോഹം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലക്‌നൗവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

https://twitter.com/divyaspandana/status/1044143167237500928