ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചതില്‍ പശ്ചാത്താപമുണ്ടെന്ന് റാണാ ദഗുപതി

single-img
26 September 2018

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചതില്‍ പശ്ചാത്താപമുണ്ടെന്ന് റാണാ ദഗുപതി. ബാംഗ്ലൂര്‍ ഡേയ്‌സ് തമിഴ് റീമേക്കില്‍ താന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അത് ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായി. സത്യത്തില്‍ ഇത്രയും മനോഹരമായ ഒരു സിനിമ റീമേക്ക് ചെയ്യേണ്ട കാര്യമില്ലായിരുന്നുവെന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. ഒരു ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ റാണാ ദഗുപതി പറഞ്ഞു. ഫഹദിന്റെ ആ കഥാപാത്രം ചെയ്യാന്‍ വലിയ മോഹമുണ്ടായിരുന്നതു കൊണ്ടാണ് താന്‍ ചിത്രം ചെയ്തതെന്നും റാണ പറഞ്ഞു.

ഭാസ്‌കറായിരുന്നു ബാംഗ്ലൂര്‍ നാട്കള്‍ എന്ന പേരില്‍ ചിത്രം റീമേക്ക് ചെയ്തത്. നിവിന്‍ പോളിയുടെ വേഷത്തില്‍ ബോബി സിംഹയും ദുല്‍ഖര്‍ അഭിനയിച്ച റോളില്‍ ആര്യയുമാണ് അഭിനയിച്ചത്. നസ്രിയയുടെ കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിച്ചത് ശ്രീദിവ്യയായിരുന്നു. പാര്‍വ്വതി തന്നെയാണ് ആര്‍.ജെ സേറയായി എത്തിയത്. സാമന്ത, റായ് ലക്ഷ്മി, ശരണ്യ പൊന്‍വണ്ണന്‍, പ്രകാശ് രാജ്,രേഖ, വിനയ പ്രസാദ്, സിജോയ് വര്‍ഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.