‘എന്റെ സുഹൃത്ത് മോദിയോട് അന്വേഷണം പറയണം’; ഐക്യരാഷ്ട്ര സഭ ജനറല്‍ അസ്സംബ്ലിക്കിടെ സുഷമ സ്വരാജിനോട് ട്രംപ്

single-img
25 September 2018

ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ഇന്ത്യയോടും മോദിയോടുമുള്ള സ്‌നേഹാദരവ് പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയെ ഞാന്‍ സ്‌നേഹിക്കുന്നു.. എന്റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയോട് എന്റെ അന്വേഷണം പറയണമെന്നും സുഷമയോട് ട്രംപ് പറഞ്ഞു.

ആഗോളമയക്കുമരുന്ന് ശൃംഖലയ്‌ക്കെതിരെ നിലപാടുകള്‍ ശക്തമാക്കുന്ന യുഎന്നിന്റെ യോഗത്തിലായിരുന്നു ഇരുവരുടെയും സൗഹൃദ സംഭാഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി അങ്ങേയ്ക്ക് ആശംസകള്‍ പറയാന്‍ പറഞ്ഞിട്ടുണ്ടെന്ന് സുഷമ പറഞ്ഞപ്പോഴാണ് ട്രംപിന്റെ മറുപടി. യുഎന്നിലെ അമേരിക്കന്‍ അംബാസിഡറായ നിക്കി ഹാലെയാണ് സുഷമയെ ട്രംപിനു പരിചയപ്പെടുത്തിയത്.