പ്രണവ് മോഹന്‍ലാലും കല്യാണിയും ഒരുമിക്കുന്നു

single-img
25 September 2018

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയും ഒരുമിക്കുന്നതായി റിപ്പോര്‍ട്ട്. പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം ‘മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലൂടെയാണ് പ്രണവും കല്ല്യാണിയും നായികാനായകന്മാരായെത്തുന്നത്.

ചെറുപ്പം മുതലേ സുഹൃത്തുക്കളാണ് ഇരുവരും. പ്രണവിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്ന് നേരത്തെ കല്യാണി പറയുകയും ചെയ്തിരുന്നു. തെലുങ്ക് സിനിമ ‘ഹലോ’യില്‍ നാഗാര്‍ജുനയുടെ മകന്‍ അഖിലിനൊപ്പമായിരുന്നു കല്ല്യാണിയുടെ അരങ്ങേറ്റം.

ജീത്തു ജോസഫ് ചിത്രം ‘ആദി’യിലൂടെ സിനിമയിലെത്തിയ പ്രണവ് ഇപ്പോള്‍ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ’21ാം നൂറ്റാണ്ട്’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. നവംബറില്‍ ഷൂട്ടിങ് ആരംഭിക്കുന്ന മരയ്ക്കാറില്‍ മഞ്ജു വാര്യരാണ് നായിക.

നാലാം മരയ്ക്കാറുടെ കഥ പറയുന്ന ചിത്രത്തില്‍ ഒന്നാം മരയ്ക്കാറായി എത്തുക മധുവാണ്. തമിഴ് താരം അര്‍ജുന്‍, സുനില്‍ ഷെട്ടി, കീര്‍ത്തി സുരേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.