‘മോദിയെ നൊബേല്‍ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യും’

single-img
25 September 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നൊബേല്‍ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യുമെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ആയുഷ്മാന്‍ ഭാരത് പ്രഖ്യാപിച്ചതിന്റെ പേരിലാണ് മോദിയെ 2019ലെ നൊബേല്‍ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യുകയെന്ന് തമിഴിസൈ പത്രക്കുറിപ്പില്‍ പറയുന്നു.

ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രധാനമന്ത്രിയുടെ പുതിയ നീക്കം ലക്ഷക്കണക്കിനു ജനങ്ങളുടെ ജീവിതത്തില്‍ മാറ്റമുണ്ടാക്കും, പ്രത്യേകിച്ച് ദുര്‍ബലരുടെയും അശരണരുടെയും. തന്റെ ഭര്‍ത്താവും ഒരു സ്വകാര്യ സര്‍വകലാശാലയില്‍ വകുപ്പു മേധാവിയും നെഫ്രോളജി കണ്‍സള്‍ട്ടന്റുമായ ഡോ.പി.സൗന്ദര്‍രാജനും മോദിയെ പുരസ്‌കാരത്തിനു ശിപാര്‍ശ ചെയ്യുമെന്ന് തമിഴിസൈ അറിയിച്ചു. രാജ്യത്തെ 50 കോടിയിലേറെ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്നത് എന്ന പേരിലാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടത്.