റാഫേല്‍ ഇടപാട് യാത്രയ്ക്ക് മോദി ചെലവിട്ടത് 31.26 കോടി രൂപ: നാല് വര്‍ഷത്തിനിടെ വിദേശയാത്രകള്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി മാത്രം നല്‍കിയത് 378 കോടി: മോദിയുടെ യാത്രാ ചെലവ് പുറത്ത്

single-img
25 September 2018

പ്രധാനമന്ത്രിയുടെ നാല് വര്‍ഷത്തെ യാത്രാചെലവ് പുറത്ത് വന്നു. അധികാരത്തിലേറിയത് മുതല്‍ കഴിഞ്ഞവര്‍ഷം അവസാനം വരെ 378 കോടിയാണ് രാജ്യം പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്കായി വിമാനക്കൂലി ഇനത്തില്‍ ചെലവാക്കിയത്. നാല്‍പ്പത്തിനാല് വിദേശയാത്രകളാണ് ഈ കാലയളവില്‍ പ്രധാനമന്ത്രി നടത്തിയത്.

ഇതില്‍ രാജ്യത്ത് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്ന റാഫേല്‍ ഇടപാട് ഉറപ്പിക്കുന്നതിനായി ഫ്രാന്‍സിലേക്ക് യാത്ര ചെയ്തതിന് 31.26 കോടിയാണ് രാജ്യം ചെലവാക്കിയത്. ഈ യാത്രയില്‍ പ്രധാനമന്ത്രി ഫ്രാന്‍സിന് പുറമേ ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു.

ഇപ്പോള്‍ പുറത്ത് വന്ന തുകയില്‍ ഈ വര്‍ഷം നരേന്ദ്ര മോദിയുടെ വിദേശയാത്രാ ചെലവ് ഉള്‍പ്പെട്ടിട്ടില്ല. ഈ വര്‍ഷം ഏഴ് രാജ്യങ്ങള്‍ ഇത് വരെ മോദി സന്ദര്‍ശിച്ചിരുന്നു.