നിങ്ങളുടെ കുട്ടികള്‍ ഒരിടത്ത് അടങ്ങിയിരിക്കുന്നില്ലേ?, ഭയങ്കര കുസൃതിയാണോ?: എങ്കില്‍ സ്‌പെഷല്‍ എജ്യുകേറ്ററായ ജിഷ കനല്‍ പറയുന്ന വീഡിയോ കാണൂ

single-img
25 September 2018

മിക്ക മാതാപിതാക്കള്‍ക്കുമുള്ള പരാതിയാണ് തന്റെ കുട്ടി അടങ്ങിയിരിക്കുന്നില്ല, ഭയങ്കര പിരുപിരുപ്പാണ് എന്നൊക്കെ. സ്‌കൂളില്‍ നിന്നോ അയല്‍ക്കാരില്‍ നിന്നോ കൂടി ഇത്തരത്തില്‍ പരാതി കേട്ടാല്‍ അതോടെ പലരും ഉറപ്പിക്കും തന്റെ കുട്ടി ഹൈപ്പര്‍ ആക്റ്റീവാണ് എന്ന്. പിന്നെ നേരെ കൊണ്ട് പോകുന്നത് ഡോക്ടറെയോ കൗണ്‍സിലറെയോ കാണാനായിരിക്കും.

അവിടെ നിന്നു കിട്ടുന്ന മരുന്ന് നല്‍കുന്നതോടെ കുട്ടിയുടെ എനര്‍ജി ലെവല്‍ കുറഞ്ഞ് മാതാപിതാക്കളും അദ്ധ്യാപകരും ആഗ്രഹിക്കുന്നതു പോലെ അടങ്ങിയിരിക്കുന്ന കുട്ടിയായി അവന്‍ മാറുകയും ചെയ്യും. എന്നാല്‍ ഇത് നിങ്ങളുടെ മക്കളെ കൊല്ലുന്നതിന് തുല്യമാണെന്ന് പറയുകയാണ് സ്‌പെഷല്‍ എജ്യുകേറ്ററായ ജിഷ കനല്‍.

ഒരു ബോള്‍ എടുത്ത് തറയിലേയ്ക്ക് എറിഞ്ഞാല്‍ അത് ഉയര്‍ന്നു പൊങ്ങുന്ന വേഗതയില്‍ ഒരു കുട്ടി ചലിച്ചുകൊണ്ടേയിരിക്കുന്ന അവസ്ഥയെയാണ് ഹൈപ്പര്‍ ആക്റ്റിവിറ്റി എന്നു പറയുന്നത്. കുട്ടിക്ക് ഒരു സെക്കന്റ് പോലും അടങ്ങിയിരിക്കാനോ പഠിക്കാനോ എന്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനോ കഴിയാതെ വരുന്ന അവസ്ഥ, അതുപോലെ ക്‌ളാസില്‍ ഒന്നോ രണ്ടോ സെക്കന്റിലധികം ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ അതാണ് ഹൈപ്പര്‍ ആക്റ്റിവിറ്റി.

നോര്‍മലായിട്ടുള്ള കുട്ടികളില്‍ പലതരം എനര്‍ജി ലെവലുള്ളവരുണ്ട്. അതില്‍ എനര്‍ജറ്റിക്കായവര്‍ മറ്റുള്ളവരേക്കാള്‍ അവരുടെ സംസാരത്തിലും പ്രവൃത്തിയിലുമൊക്കെ കൂടുതല്‍ ആക്റ്റീവ് ആയിരിക്കും. അതിനെ പലപ്പോഴും ഹൈപ്പര്‍ ആക്റ്റീവാണെന്ന് തെറ്റിദ്ധരിക്കുകയാണ് പലരും.

കുട്ടിയുടെ ഈ എനര്‍ജി ലെവലിനെ രോഗാവസ്ഥയായി കാണാതെ അതൊരു പോസിറ്റീവ് ലക്ഷണമായി കാണാനും ഇവര്‍ പറയുന്നു. ഇത്തരം സ്മാര്‍ട് കുട്ടികളാണ് വളര്‍ന്നു വരുമ്പോള്‍ ജീവിതത്തിലും എനര്‍ജറ്റിക്കായ മിടുക്കരായി മാറുന്നത്. കുട്ടികളിലെ ഈ പോസിറ്റീവ് എനര്‍ജി ലെവല്‍സിനെ നാം പലപ്പോഴും തെറ്റിദ്ധരിച്ച് ഡോക്ടറെ കണ്ട് മരുന്നുവാങ്ങി, അവനെ മയക്കി പഠിക്കാന്‍ പോലുമാകാത്ത അവസ്ഥയിലേയ്ക്ക് തള്ളിവിടുകയാണ് പലരുമെന്നും ജിഷ പറയുന്നു.

വളര്‍ച്ചയുടേയും തലച്ചോറിന്റെ വികാസത്തിന്റേയും ഭാഗമായി കുട്ടി കാണിക്കുന്ന ലക്ഷണങ്ങളെയാണ് പലപ്പോഴും നിങ്ങള്‍ നശിപ്പിക്കുന്നതെന്ന് ഓര്‍ക്കുക. കുട്ടികളെ മനസിലാക്കുക. ശരിയായ ഹൈപ്പര്‍ ആക്റ്റീവ് കുട്ടികളെ മാത്രം ചികിത്സയ്ക്ക് വിധേയരാക്കുക. രക്ഷകര്‍ത്താക്കളേ ദയവുചെയ്ത് ഇത് കേള്‍ക്കുക, തിരിച്ചറിയുക, തിരുത്തുക എന്ന് ജിഷ കനല്‍ പറയുന്നു.

ഒരുപാട് പ്രാവശ്യം ഞാൻ കേട്ട ഒരു പ്രശ്നം ആയിരുന്നു " ന്റെ കുട്ടിയ്ക്ക് ഹൈപ്പർ ആക്റ്റിവിറ്റി പ്രശ്നം ഉണ്ടോ " – …? ഒത്തിരി രക്ഷകർത്താക്കൾക്കായി ദയവ് ചെയ്ത് കേൾക്കുക…. തിരിച്ചറിയുക …. തിരുത്തുക Jisha Kanal

Posted by KR Mukund on Thursday, September 13, 2018