പൃഥ്വിരാജ് അഹങ്കാരിയും ജാഡയുമാണെന്നും പറയുന്നവര്‍ക്ക് മറുപടിയുമായി നടന് ബാല. പൃഥ്വിരാജ് സത്യസന്ധനാണെന്നും വളരെ നല്ല മനുഷ്യനാണെന്നും ബാല പറഞ്ഞു. ‘അവന് കള്ളം പറയില്ല, സത്യങ്ങള്‍ പറയും അതെനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്നം വന്നപ്പോള്‍ അവനാണ് ഒപ്പം നിന്നത്.
‘ബാല നീ വലിയൊരു കെണിയിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണം’ എന്ന് എന്നോട് പറഞ്ഞു. പിന്നീട് മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ അതുപോലെയൊക്കെ സംഭവിച്ചു. ഞാന്‍ കഷ്ടപ്പെട്ടപ്പോള് എന്റെ കൂടെ നിന്ന നന്‍പനാണ് പൃഥ്വി.’–ബാല പറഞ്ഞു.