ബുള്ളറ്റിന്‍ തുടങ്ങിയത് അറിഞ്ഞില്ല; കാമറയ്ക്കു മുന്നിലുള്ള ചാനല്‍ അവതാരകന്റെ ‘ചേഷ്ഠകള്‍’ ലോകം കണ്ടു, വിവാദം: വീഡിയോ

single-img
24 September 2018

ഏഷ്യാകപ്പിലെ പാകിസ്താന്‍ അഫ്ഗാനിസ്താന്‍ പോരാട്ടത്തിന് മുന്നോടിയായി പാക് ചാനലായ സമാ ടിവി നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം ഉണ്ടായത്. പാകിസ്താന്‍ താരങ്ങളെ പുകഴ്ത്തിയാണ് ചര്‍ച്ചയിലുടനീളം അവതാരകന്‍ സംസാരിച്ചത്.

എന്നാല്‍ ഇടവേളയില്‍ കോ ആങ്കറായ വാര്‍ത്താ അവതാരകയോട് തമാശ പങ്കിടുകയായിരുന്നു അവതാരകന്‍. നടുവിരല്‍ ഉയര്‍ത്തിക്കാണിച്ച് ആരെയോ പരിഹസിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ തന്നെ ഇരുവരും ഓണ്‍ എയര്‍ ആയിരുന്നു.

ഇക്കാര്യം ശ്രദ്ധിക്കാതെ പോയതോടെ നടുവിരല്‍ ഉയര്‍ത്തിക്കാണിക്കുന്ന അവതാരകനെ സ്‌ക്രീനില്‍ തെളിഞ്ഞു. ബുള്ളറ്റിന്‍ തുടങ്ങിയില്ലെന്ന് കരുതിയാണ് അവതാരകന്റെ ചേഷ്ഠയെന്ന് വ്യക്തമാണ്. ലൈവ് ആണെന്നറിഞ്ഞതോടെ ഇരുവരും പെട്ടെന്ന് ചര്‍ച്ചയിലേക്ക് കടക്കുകയും ചെയ്തു.

ആര്‍ഐപി ജേര്‍ണലിസം എന്നുപറഞ്ഞാണ് മാധ്യമപ്രവര്‍ത്തകന്‍ മെഹ്ദി വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഏത് സാഹചര്യത്തിലാണ് അവതാരകന്‍ ഇങ്ങനെ ചെയ്യുന്നതെന്ന് വ്യക്തമല്ല. എങ്കിലും നിരവധി പേരാണ് അവതാരകനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്. ചിലര്‍ തമാശരൂപേണ വിഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.