കേരളത്തിൽ നാളെയും മറ്റന്നാളും കനത്തമഴയ്ക്ക് സാധ്യത: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്…

single-img
24 September 2018

തിരുവനന്തപുരം : കേരളത്തിൽ അടുത്ത രണ്ടു ദിവസങ്ങളിൽ കനത്ത മഴയ്‌ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24മണിക്കൂറിനുള്ളിൽ ഏഴു മുതൽ 11സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കാണ് സാദ്ധ്യത. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യും. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വയനാടും ഇടുക്കിയിലും ചൊവ്വ, ബുധൻ ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ടയിൽ ചൊവ്വാഴ്ചയും പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒഡീഷ തീരത്തു രൂപം കൊണ്ട ന്യൂനമർദം ഛത്തീസ്ഗഡ് ഭാഗത്തേയ്ക്കു നീങ്ങുന്നതിന്റെ ഭാഗമായാണ് കേരളത്തിൽ മഴയ്ക്കിടയാക്കുന്നതെന്നും കാലാവസ്ഥാ നീരീക്ഷണകേന്ദ്രം വ്യക്തമാക്കി. അതേസമയം ഞായറാഴ്ച രാത്രി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴപെയ്തു.