ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ കാര്‍ അടിച്ച് തകര്‍ത്തു

single-img
24 September 2018

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.മേശിന്റെ കാര്‍ അടിച്ച് തകര്‍ത്തു. എറണാകുളത്ത് അയ്യപ്പന്‍ കാവ് എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്‍വശത്തെ ചില്ലാണ് തല്ലിത്തകര്‍ത്തത്. കാറിന് മറ്റ് കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. സംഭവ സമയത്ത് ഡ്രൈവര്‍ കാറിലുണ്ടായിരുന്നില്ല. ആരാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമല്ല.