ഇന്ത്യ പാക് മത്സരത്തിനിടെ ഷൊയ്ബ് മാലിക്കിനെ ‘അളിയാ’ എന്ന് വിളിച്ച് ഇന്ത്യന്‍ ആരാധകര്‍; തിരിഞ്ഞു നോക്കി മാലിക്കിന്റെ അഭിവാദ്യം; വീഡിയോ

single-img
24 September 2018

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ മലയാളികള്‍ ഗ്യാലറിയിലിരുന്ന് പുയ്യാപ്ലേ.. എന്ന് വിളിച്ചതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. അതിന് പിന്നാലെയാണ് മാലിക്കിനെ ജീജു(ഹിന്ദിയില്‍ സഹോദരീ ഭര്‍ത്താവിനെ വിളിക്കുന്ന പേര്) എന്ന് ആരാധകര്‍ വിളിച്ചത്.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഇന്ത്യന്‍ ആരാധകര്‍ മാലിക്കിനെ ഉറക്കെ ജീജു എന്ന് വിളിച്ചത്. മലയാളികളുടെ പുയ്യാപ്ല വിളിയോട് പ്രതികരിക്കാതിരുന്ന മാലിക്ക് പക്ഷെ ജീജു വിളിയോട് പ്രതികരിച്ചു.

ഇന്ത്യന്‍ ആരാധകരെ തിരിഞ്ഞുനിന്ന് മാലിക്ക് അഭിവാദ്യം ചെയ്തു. സൂപ്പര്‍ ഫോറില്‍ അഫ്ഗാനെതിരെ പാക്കിസ്ഥാനെ ജയിപ്പിച്ച മാലിക്ക് ഇന്നലെ ഇന്ത്യക്കെതിരായ മത്സരത്തില്‍ 78 റണ്ണുമായി പാക്കിസ്ഥാന്റെ ടോപ് സ്‌കോററുമായിരുന്നു.

നമ്മളെ സാനിയന്റെ മാലിക്ക്‌ പുയ്യാപ്പിള😁

Posted by Shabeer Ali on Wednesday, September 19, 2018