കാറില്‍ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ!: വീഡിയോ വൈറല്‍

single-img
24 September 2018

പൊതുനിരത്തുകള്‍ മാലിന്യങ്ങള്‍ വലിച്ചെറിയാന്‍ വേണ്ടിയുള്ളതാണെന്നാണ് മിക്കവരുടെയും വിചാരം. കാണുന്നിടത്തെല്ലാം മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് മൂലം മറ്റുള്ളവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് നമ്മളാരും ചിന്തിക്കാറില്ലെന്നതാണ് സത്യം.

ഇത്തരത്തില്‍ ട്രാഫിക് സിഗ്‌നലില്‍ നിറുത്തിയിട്ടിരുന്ന കാറില്‍ നിന്നും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ സ്ത്രീയോട് ബൈക്കുകാരന്‍ പ്രതികാരം ചെയ്തതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബീജിംഗിലെ ഒരു ഒഴിഞ്ഞ നഗരവീഥിയിലായിരുന്നു സംഭവം.

ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്ന് പെട്ടെന്ന് പുറത്തേക്കൊരു കവര്‍ തെറിച്ചുവീഴുന്നു. കാറിനകത്ത് യാത്ര ചെയ്യുന്നവര്‍ പുറത്തേക്കെറിഞ്ഞ ‘വെയ്സ്റ്റ് പാക്കറ്റ്’ ആയിരുന്നു അത്. തൊട്ടടുത്ത നിമിഷം സിഗ്‌നലില്‍ എത്തിയ ബൈക്കുകാരന്‍ അതെടുത്ത് കാറിലേക്ക് തന്നെ വലിച്ചെറിയുകയായിരുന്നു.

ബൈക്കറുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് ആയിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചത്. സി.ജി.ടി.എന്‍ എന്ന ചാനലാണ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ അഭിനന്ദനങ്ങള്‍ക്ക് പാത്രമായ ആ ബൈക്കര്‍ ആരെന്ന് മാത്രം ഇതുവരെ അറിവായിട്ടില്ല.

https://www.youtube.com/watch?v=B2yBmWaOMIs