യുഎഇയിലെ പ്രവാസികള്‍ക്ക് ഇനി ഇന്റര്‍നെറ്റ് വോയിസ്, വീഡിയോ കോളുകള്‍ ചെയ്യാം; പുതിയ ആപ്ലിക്കേഷന്‍ എത്തി

single-img
23 September 2018

യുഎഇയില്‍ ഇന്റര്‍നെറ്റ് വോയിസ്, വീഡിയോ കോളുകള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍. വിഒഐപി (വോയിസ് ഓവര്‍ ഐപി) ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന എത്തിസലാത്ത് ഉപയോക്താക്കള്‍ക്ക് എച്ച്‌ഐയു മെസഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍നെറ്റ് വോയിസ്, വീഡിയോ കോള്‍ സൗകര്യം പ്രയോജനപ്പെടുത്താം.

സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ്, ഡെസ്‌ക്‌ടോപ്പുകള്‍ എന്നിവയില്‍ ഉപയോഗിക്കാന്‍ കഴിയുന്നവയാണ് എച്ച്‌ഐയു മെസഞ്ചറെന്ന് എത്തിസലാത്ത് വെബ്‌സൈറ്റില്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. ഈ സൗകര്യം ഉപയോഗപ്പെടുത്തി ലോകത്തെവിടേക്കും വോയിസ്, എച്ച്ഡി വീഡിയോ കോളുകള്‍ ചെയ്യാന്‍ കഴിയും.

200 കോണ്‍ടാക്ടുകളെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചാറ്റിനും ഇന്‍സ്റ്റന്റ് മെസേജിംഗിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ബിഒടിഐഎം, സിഎംഇ എന്നിവയാണ് എത്തിസലാത്ത് പ്ലാറ്റ്‌ഫോമില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന മറ്റ് ആപ്ലിക്കേഷനുകള്‍.

ഈ ആപ്ലിക്കേഷനുകളെല്ലാം രണ്ടാഴ്ചത്തേക്കു സൗജന്യമായി ലഭിക്കും. സൗജന്യ കാലാവധിക്കുശേഷം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ പണം നല്‍കേണ്ടിവരുമെന്ന് എത്തിസലാത്ത് അറിയിച്ചു.