തൃശ്ശൂരില്‍ റെയില്‍ പാളത്തില്‍ ഒന്നര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

single-img
23 September 2018

തൃശൂര്‍ ആളൂര്‍ പാലത്തിനടുത്ത് ഒന്നരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആളൂര്‍ പാലത്തിനു സമീപമുള്ള റെയില്‍വേ ട്രാക്കിനോടു ചേര്‍ന്ന പൊന്തക്കാടിനുള്ളിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തിരക്കുള്ള റെയില്‍ പാതയാണിത്.

മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. ഇടതുകാല്‍ ഒടിഞ്ഞനിലയിലായിരുന്നു. ബനിയന്‍ ധരിച്ച നിലയിലാണ് അഴുകിത്തുടങ്ങിയ മൃതദേഹം. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി.

കുഞ്ഞിനെ കാണാനില്ലെന്നു പറഞ്ഞ് ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന രീതിയിലും അന്വേഷണം പുരേഗമിക്കുന്നുണ്ട്.