അമേരിക്കയില്‍ മലയാളിയുടെ കാറില്‍ വിമാനമിടിച്ചു; ടെസ്‌ല കാറായതിനാല്‍ ഒരുപോറല്‍ പോലും ഏല്‍ക്കാതെ അദ്ഭുതകരമായി യാത്രക്കാര്‍ രക്ഷപെട്ടു: ചിത്രങ്ങള്‍ കാണാം

single-img
23 September 2018

അമേരിക്കന്‍ മലയാളി ഒനീല്‍ കുറുപ്പിന്റെ കാറിലാണ് വിമാനമിടിച്ചത്. യുഎസിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയുടെ ചെറു വിമാനമാണ് അപകടമുണ്ടാക്കിയത്. എഞ്ചിന്‍ തകരാറിലായതിനെത്തുടര്‍ന്ന് ടെക്‌സാസില്‍ എമര്‍ജന്‍സി ലാന്‍ഡിങ്ങിനു ശ്രമിക്കുമ്പോഴായിരുന്നു അപകടം.

വിമാനം റോഡിലേക്ക് ലാന്‍ഡ് ചെയ്യുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പവര്‍ ലൈനില്‍ ഉടക്കി വിമാനം റോഡിലൂടെ ഓടിക്കൊണ്ടിരുന്ന നിരവധി കാറുകളുടെ മുകളിലേക്ക് വീണു. ഒനീലും മകനും സഞ്ചരിച്ചിരുന്ന കാറിനെയും വിമാനം ഇടിച്ചു തെറിപ്പിച്ചു. എന്നാല്‍ കാറിന് നേരിയ കേടുപാട് സംഭവിച്ചെങ്കിലും കുറുപ്പിനും മകനും ഒരു പോറല്‍പോലുമേറ്റില്ല.

അപകടശേഷം കാറിന്റെ ചിത്രം ഉള്‍പ്പെടെ ഒനീല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണു സംഭവം ലോകമറിയുന്നത്. ‘ആ നിമിഷം എനിക്കും മകനും ജീവന്‍ നഷ്ടമായെന്നാണു കരുതിയത്. പിന്നെയാണ് അറിയുന്നത് ഒരു പോറലുപോലുമേറ്റില്ലെന്ന്. ദൈവത്തിനു നന്ദി.

ടെസ്‌ല കാറിനും’ എന്നാണ് ഒനീല്‍ പറയുന്നത്. സംഭവം പുറം ലോകം അറിഞ്ഞതോടെ കാറിനെ വാഴ്ത്തി നിരവിധി പേരൊണ് രംഗത്തെതിയത്. വിമാനത്തെ കെട്ടിവലിച്ചും റോള്‍ഓവര്‍ ടെസ്റ്റില്‍ കരുത്തു കാട്ടിയും ലോകത്തെ അദ്ഭുതപ്പെടുത്തിയ ടെസ്‌ലയുടെ കരുത്തിന് മറ്റൊരു തെളിവുകൂടിയാണ് അപകടം എന്നാണ് സമുഹമാധ്യമങ്ങള്‍ പറയുന്നത്.

യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്തവരാണ് ഇലക്ട്രിക് വാഹന നിര്‍മ്മതാക്കളായ ടെസ്‌ല. ഒരു പ്രാവശ്യം ചാര്‍ജ് ചെയ്താല്‍ ഏകദേശം 475 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ഏകദേശം 2.9 സെക്കന്റുകള്‍ മാത്രം മതി ഈ വാഹനത്തിന്. വണ്ടിയുടെ അടിസ്ഥാന വകഭേദത്തിന്റെ വില 79,500 ഡോളറാണ്. ഇന്ത്യയിലെ ഏകദേശം 50.62 ലക്ഷം രൂപ. വ്യാസായി ഇലോണ്‍ മസ്‌കാണ് ടെസ്‌ല വിപണിയില്‍ എത്തിച്ചത്.