അമേരിക്കയിലെ ആദ്യഘട്ട ചികിത്സ കഴിഞ്ഞു; മുഖ്യമന്ത്രി തിരിച്ചെത്തി

single-img
23 September 2018

തിരുവനന്തപുരം: ചികിത്സയ്ക്കായി മൂന്നാഴ്ച മുമ്പ് അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. തുടര്‍ന്ന് ക്ലിഫ് ഹൗസിലേക്കു പോയി. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്.

ചികില്‍സയ്ക്കായി ഈ മാസം രണ്ടിനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. മിനിസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കില്‍ വച്ചായിരുന്നു ചികിത്സ. ഭാര്യ കമലയും ഒപ്പമുണ്ടായിരുന്നു. ഓഗസ്റ്റ് 19നു പോകേണ്ടതായിരുന്നെങ്കിലും പ്രളയം മൂലം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. അമേരിക്കയിലെ മലയാളി സംഘടനകളുടെ യോഗത്തെയും മുഖ്യമന്ത്രി അഭിസംബോധന ചെയ്തിരുന്നു.