ആല്‍പ്‌സ് പര്‍വത താഴ്‌വാരത്തില്‍ ഇഷ അംബാനിയുടെ വിവാഹ നിശ്ചയം; കോടികള്‍ മുടക്കി ഒരുക്കിയ ചടങ്ങില്‍ പങ്കെടുത്തത് വമ്പന്‍ സെലിബ്രിറ്റികള്‍: വീഡിയോ

single-img
23 September 2018

മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹ നിശ്ചയം നടന്നു. ഇറ്റലിയിലെ ലേക്ക് കോമോയില്‍വച്ചാണ് ഇഷയും ആനന്ദ് പിരമലും തമ്മിലുളള വിവാഹ നിശ്ചയം ആഘോഷമായി നടന്നത്. വിവാഹ നിശ്ചയ ചടങ്ങില്‍നിന്നുളള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

വിവാഹ നിശ്ചയം മൂന്നു ദിവസം നീണ്ടുനിന്ന ഗംഭീര ആഘോഷമായാണ് അംബാനി കുടുംബം ഒരുക്കിയത്. 21 നാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ തുടങ്ങിയത്. ബോളിവുഡില്‍നിന്നും വലിയൊരു താരനിര തന്നെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ചടങ്ങിനെത്തിയ പ്രിയങ്ക ചോപ്ര, ഭാവി വരന്‍ നിക് ജോനാസ്, അനില്‍ കപൂര്‍, സോനം കപൂര്‍, ഭര്‍ത്താവ് ആനന്ദ് അഹൂജ, ചൂഹി ചൗള, ആമിര്‍ ഖാന്‍, ഭാര്യ കിരണ്‍ റാവു, ജാന്‍വി കപൂര്‍ തുടങ്ങിയവരുടെ ചിത്രങ്ങളൊക്കെ പുറത്തുവന്നിരുന്നു.

https://www.instagram.com/p/BoDVwlfHudI/?utm_source=ig_embed

https://www.instagram.com/p/BoDO6S1hWWt/?utm_source=ig_embed