അവിശ്വസനീയം!: മെസിയെ വെല്ലുന്ന സോളോ ഗോളുമായി ഐവറി കോസ്റ്റ് താരം ഗെര്‍വീന്യോക്ക്: വീഡിയോ

single-img
23 September 2018

ഇറ്റാലിയന്‍ ലീഗില്‍ പാര്‍മയും കാഗ്ലിയാരിയും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിച്ച ഗോള്‍ പിറന്നത്. ഐവറി കോസ്റ്റ് താരം ഗെര്‍വീന്യോക്കാണ് ഈ ഗോള്‍ നേടിയത്. സ്വന്തം ടീം ബോക്‌സിനടുത്തു നിന്നും പന്തു ലഭിച്ച ഐവറി കോസ്റ്റ് താരം മാരക വേഗതയില്‍ എതിര്‍ താരങ്ങളെ മറികടന്ന് കുതിക്കുകയായിരുന്നു. അവസാനം ഒരു തകര്‍പ്പന്‍ ഷോട്ടോടെയാണ് താരം തന്റെ ഗോള്‍ പൂര്‍ത്തിയാക്കിയത്. മത്സരം പാര്‍മ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വിജയിക്കുകയും ചെയ്തു.

https://twitter.com/NaplesAndNapoli/status/1043542850451988483

മെസിയെ പോലെ തന്നെ മികച്ച ഡ്രിബ്ലിങ്ങ് ശേഷിയുള്ളതുകൊണ്ട് ആഫ്രിക്കന്‍ മെസിയെന്ന പേരിലാണ് ഗെര്‍വീന്യോക്ക് അറിയപ്പെടുന്നത്. യൂറോപ്യന്‍ ഫുട്‌ബോളില്‍ അത്ര വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ ഗെര്‍വീന്യോക്കു കഴിഞ്ഞിട്ടില്ല. ആഴ്‌സനല്‍, റോമ എന്നീ ക്ലബുകള്‍ക്കു വേണ്ടി കളിച്ചിരുന്ന താരം ചൈനീസ് ലീഗിലുമുണ്ടായിരുന്നു. പിന്നീട് ചൈനീസ് ലീഗില്‍ നിന്നാണ് ഇറ്റാലിയന്‍ ലീഗിലേക്കു ചേക്കേറിയത്.