‘രാഷ്ട്രീയ പരിപാടികള്‍ക്ക് ഇനി തന്നെ ക്ഷണിക്കരുത്; ആ സമയത്ത് പാവപ്പെട്ട ആരെയെങ്കിലും സഹായിക്കാം’; വികാരഭരിതനായി സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ്; വിഡിയോ

single-img
23 September 2018

പാവപ്പെട്ടവന്റെ പേരില്‍ മുസ്‌ലിം ലീഗിലേക്ക് ആളെക്കൂട്ടാനാണ് ശ്രമമെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് രംഗത്ത്. ”ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കണ്ടിട്ടില്ല. പാവപ്പെട്ടവന്റെ വീട്ടില്‍ പോകുമ്പോള്‍ രാഷ്ട്രീയം ചോദിച്ചിട്ടുമില്ല, പറഞ്ഞിട്ടുമില്ല.

പഴയകാലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തെക്കുറിച്ചാണ് കെഎംസിസി വേദിയില്‍ പറഞ്ഞത്. രാഷ്ട്രീയക്കാരനാകാതെ തന്നെ, രാഷ്ട്രീയമില്ലാതെ ജനങ്ങളെ സേവിക്കാമെന്ന് പഠിച്ചയാളാണ് താന്‍. പക്ഷേ പലരും അവരുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി എന്നെ ഉപയോഗിക്കുന്നു. വല്ലാത്ത വിഷമം തോന്നി.

രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികള്‍ ഇനി തന്നെ ക്ഷണിക്കരുത്. ആ സമയത്ത് പാവപ്പെട്ട ആരെയെങ്കിലും സഹായിക്കാം. ദയവുചെയ്ത് ഇത്തരം സോഷ്യല്‍ മീഡിയ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഫിറോസ് വിഡിയോയിലൂടെ അഭ്യര്‍ഥിക്കുന്നു.

കെഎംസിസിയുടെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഫിറോസ് കുന്നുംപറമ്പിലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉര്‍ന്നത്. താന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം മുസ്‌ലിം ലീഗ് എന്ന തന്റെ പാര്‍ട്ടിയാണ് എന്നായിരുന്നു ഫിറോസ് വേദിയില്‍ പറഞ്ഞത്.

https://www.facebook.com/firosalr855885/videos/265907457370206/