മകളെ നടുറോഡിലേക്ക് തല്ലിയിറക്കി നടന്‍ വിജയകുമാര്‍; സിനിമയില്‍ പോലും ഇങ്ങനെ സംഭവിക്കില്ലെന്ന് മകള്‍

single-img
22 September 2018

ചെന്നൈ: നടന്‍ വിജയകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും മകളുമായ വനിത. വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്ന് സമയപരിധി കഴിഞ്ഞിട്ടും മകള്‍ ഇറങ്ങുന്നില്ലെന്ന വിജയകുമാറിന്റെ പരാതിയില്‍ വനിതയെയും സുഹൃത്തുക്കളെയും പൊലീസ് ഒഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെതിരെ വനിത രംഗത്തെത്തിയത്.

വനിതയുടെ വാക്കുകള്‍;

‘അച്ഛന്‍ ഭയങ്കര ദ്രോഹമാണ് ചെയ്തത്. നടുറോഡില്‍ റൗഡികളെയും പൊലീസിനെയും ഉപയോഗിച്ച് എന്നെയും സുഹൃത്തുക്കളെയും തല്ലി ഇറക്കി. സിനിമയില്‍ പോലും ഇങ്ങനെ സംഭവിക്കില്ല.’ ‘സിനിമയിലും സീരിയയിലും അഭിനയിച്ച് നല്ല പേര് വാങ്ങിയ എന്റെ അച്ഛന്‍ കപടമായ ഇമേജ് ഉണ്ടാക്കുകയാണ്.’

‘സ്വത്തോ പണമോ ഒന്നും ചോദിച്ചില്ല. വീട്ടില്‍ താമസിച്ചതിനാണ് എന്നെ ഇങ്ങനെ ഉപദ്രവിച്ചത്. നടി ആയതിനാല്‍ വാടകയ്ക്കു വീടും ലഭിക്കുന്നില്ല. ഞാന്‍ വേറെ എവിടെപ്പോകും. ആരോട് പരാതി പറയും. പൊലീസ് തന്നെ എനിക്ക് എതിരെയാണ്.’വനിത പറയുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് വിജയകുമാര്‍ പറയുന്നത് ഇങ്ങനെ:

‘ഷൂട്ടിംഗിന് വേണ്ടിയാണ് വനിതയ്ക്ക് ഒരാഴ്ചത്തേക്ക് വീട് വാടകയ്ക്ക് നല്‍കിയത്. എന്നാല്‍ ഷൂട്ടിംഗ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും വീട് ഒഴിഞ്ഞില്ല. മറ്റു സിനിമകളുടെ ഷൂട്ടിംഗിനും ഉപയോഗിക്കുന്ന വീട് ആയതിനാലാണ് മകള്‍ക്കെതിരെ പരാതി നല്‍കിയത്.’ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് വനിത.

https://www.youtube.com/watch?v=PTGQlXR8vXQ