സായ്പല്ലവിയുടെ ഹൃദ്യമായ നൃത്തചുവടുകള്‍ കണ്ടത് പതിനഞ്ചുകോടിയിലധികം ആളുകള്‍: വീഡിയോ വന്‍ ഹിറ്റ്

single-img
22 September 2018

ആഗോളതലത്തില്‍ തന്നെ ശ്രദ്ധനേടുകയാണു സായ് പല്ലവിയുടെ ‘വച്ചിണ്ടേ’ എന്ന ഗാനം. യുട്യൂബില്‍ പതിനഞ്ചുകോടിയിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ് ഈ ഗാനം. നാലുലക്ഷത്തോളം ലൈക്കുകളും ഗാനത്തിനുലഭിച്ചു. ഇത്രയധികം കാഴ്ചക്കാരുണ്ടാകുന്ന ആദ്യ തെന്നിന്ത്യന്‍ ഗാനവും ഇതാണ്.

തെലുങ്ക് ചിത്രം ഫിദയിലേതാണു വച്ചിണ്ടേ എന്നഗാനം. മധുപ്രിയയും രാംകിയും ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. സുദല അശോക് തേജയുടെ വരികള്‍ക്കു ശക്തികാന്ത് കാര്‍ത്തികിന്റെ സംഗീതം. സായ്പല്ലവിയും വരുണ്‍തേജുമാണു ഗാനരംഗത്തില്‍ എത്തുന്നത്.

ശേഖര്‍ കമ്മുല സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനം കഴിഞ്ഞ സെപ്തംബറിലാണു യുട്യൂബില്‍ എത്തിയത്. സായ്പല്ലവിയുടെ ഹൃദ്യമായ നൃത്തചുവടുകള്‍ തന്നെയാണു ഗാനത്തിന്റെ സവിശേഷത. ‘ബാഹുബലി’യുടെ ടൈറ്റില്‍ ട്രാക്കാണു രണ്ടാംസ്ഥാനത്തുള്ളത്. പന്ത്രണ്ടുകോടിയോളമാണു ഈ ടൈറ്റില്‍ ട്രാക്കിന്റെ കാഴ്ചക്കാര്‍.