ട്രോളിലും ഡിസ്‌ലൈക്ക് പെരുമഴയിലും മുങ്ങി ‘ഒരു അഡാര്‍ ലവി’ലെ പുതിയ ഗാനം

single-img
22 September 2018

ഒറ്റ പാട്ടുകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ്. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീണ്ടും അഡാര്‍ ലവ് നിറഞ്ഞ് നില്‍ക്കുകയാണ്. പക്ഷേ ട്രോളുകള്‍ കൊണ്ടാണെന്നു മാത്രം. രണ്ടാമത്തെ ഗാനം യുട്യൂബില്‍ ഒരു ദിവസത്തിനിടെ കണ്ടത് ഒരു മില്യണിലുമധികം പേരാണ്.

എന്നാല്‍ ഗാനത്തിന് ലഭിക്കുന്നത് ലൈക്കിനേക്കാളേറെ ഡിസ്‌ലൈക്കുകളാണ്. ഡിസ്‌ലൈക്ക് പ്രവാഹത്തിലും യു ട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ഗാനം. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം രണ്ടുലക്ഷത്തി ഇരുപതിനായിരത്തിലധികം ഡിസ്‌ലൈക്കാണു ഗാനത്തിന് ലഭിച്ചത്.

ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണെ’ എന്ന ഗാനമാണു കഴിഞ്ഞ ദിവസം യുട്യൂബില്‍ റിലീസ് ചെയ്തത്. പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍ അബ്ദുള്‍, നൂറിന്‍ ഷരീഫ് എന്നിവാണു ഗാനരംഗങ്ങളില്‍ എത്തുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് സത്യജിത്തും നീതു നടുവത്തെട്ടുമാണ് ശബദം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനം മാണിക്യമലരായ പൂവിക്ക് ലഭിച്ച പ്രേക്ഷക ശ്രദ്ധ രണ്ടാമത്തെ ഗാനത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.