ഭാര്യയുടെ ഫോണ്‍ പരിശോധിച്ച ഭര്‍ത്താവിന് യു.എ.ഇ കോടതി വിധിച്ചത് ഒരു മാസം തടവും ആയിരം ദിര്‍ഹം പിഴയും.

single-img
21 September 2018


ഭാര്യയുടെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി അതില്‍ നിന്ന് അവരുടെ സുഹൃത്തിന്റെ ചിത്രങ്ങള്‍ സ്വന്തം ഫോണിലേക്ക് പകര്‍ത്തിയ യുവാവിന് യു.എ.ഇ കോടതി വിധിച്ചത് ഒരു മാസം തടവും ആയിരം ദിര്‍ഹം പിഴയും. ഭാര്യ ഉറങ്ങിക്കിടക്കുന്ന സമയത്തായിരുന്നു, യുവാവ് സുഹൃത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

പിന്നീട് മൊബൈല്‍ ഫോണ്‍ പരിശോധിച്ച ഭാര്യ സുഹൃത്തിന്റെ ചിത്രങ്ങള്‍ ഭര്‍ത്താവിന്റെ മൊബൈലില്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ യുവതി വിവാഹ മോചനം തേടി കോടതിയിലെത്തി. അന്വേഷണത്തില്‍ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനൊപ്പം ഇയാളുടെ ഫോണില്‍ നിന്ന് ഈ സ്ത്രീയുടെ നിരവധി ഫോട്ടോകളും പൊലീസ് ഉദ്ദ്യോഗസ്ഥര്‍ കണ്ടെടുത്തു.

ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിക്കരുതെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. അവര്‍ ബന്ധം പിരിഞ്ഞ് വീട്ടിലേക്ക് മടങ്ങി.