വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി, ലാലേട്ടന്‍ എന്റെ തോളില്‍ കൈവച്ച് പറഞ്ഞു’: ലൂസിഫറിനെക്കുറിച്ച് നന്ദു

single-img
21 September 2018


മലയാള സിനിമാ പ്രേമികള്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിതം ലൂസിഫര്‍. ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ലൊക്കേഷന്‍ ചിത്രങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഏറ്റവും ഒടുവില്‍ ചിത്രത്തെ കുറിച്ച് നടന്‍ നന്ദു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

ആദ്യ ദിവസം ഷൂട്ട് നടക്കുമ്പോള്‍ ലാലേട്ടന്‍ എന്റെ തോളില്‍ കൈവച്ച് പറഞ്ഞു, ‘വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി.’ ‘സംശയങ്ങളേ ഇല്ല, സാധാരണ സംവിധായകര്‍ ഷോട്ട് എടുത്തുകഴിഞ്ഞ് മോണിട്ടറില്‍ നോക്കി എന്തെങ്കിലും അപാകതളെക്കുറിച്ച് പറയും.

ഒരുതവണ കൂടി കാണും. ഇത് അതൊന്നുമില്ല കണ്ട് കഴിഞ്ഞാല്‍ കട്ട്, അടുത്തതിലേക്ക് പോകുകയാണ്. എല്ലാ ഷോട്ട്‌സും അദ്ദേഹം ഓര്‍ത്തിരിക്കും, നാല്‍പത് അന്‍പത് ഷോട്ടുകളുളള സീനുകളാണ് പലതും. അതില്‍ വലിയ താരങ്ങളും അനേകം ജൂനിയര്‍ ആര്‍ടിസ്റ്റുകളും ഉണ്ടാകും.

Lucifer Location Video

2000+ Artists…Uncountable number of fans…Amidst all these we are making it big to bigger. Thanks to all for the smooth running of #Lucifer shoot at Trivandrum.കാത്തിരിക്കാം മലയാളത്തിലെ ഏറ്റവും വലിയ ചിത്രത്തിനായി..#ലൂസിഫർ#Mohanlal #L #Lalettan #PrithvirajSukumaran #MuraliGopy #AntonyPerumbavoor #ShootInProgress #Trivandrum #AKMFCWA #MohanlalFans #StayTuned

Posted by Lucifer on Tuesday, September 4, 2018

 

ഒരു സീന്‍ കഴിഞ്ഞാല്‍ രാജു തന്നെ പറയും അടുത്ത സീന്‍ എടുക്കാമെന്ന്. അപ്പോള്‍ അസോഷ്യേറ്റ് വാവ പറയും, നമുക്ക് ഒന്നുകൂടി നോക്കണമെന്ന്. നോക്കണമെങ്കില്‍ നോക്കിക്കോ, പക്ഷേ സീന്‍ തീര്‍ന്നു, ഷോട്ട് ഒക്കെ എടുത്തുവെന്ന് രാജു പറയും. അതാണ് രാജുവിന്റെ ആത്മവിശ്വാസം.’

‘ഇതൊരു വലിയ സിനിമയാണ്. ഇതില്‍ അഭിനയിച്ചിരിക്കുന്ന ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മാത്രം പ്രതിഫലം ഏകദേശം രണ്ട്, രണ്ടര കോടി വരും. എല്ലാ ഫ്രെയിമുകളിലും അഞ്ഞൂറും ആയിരവും ജൂനിയര്‍ ആര്‍ടിസ്റ്റുകളുണ്ട്. എറണാകുളത്ത് ഷൂട്ട് ചെയ്തപ്പോള്‍ രണ്ടായിരം പേരുണ്ടായിരുന്നു. ചില സീനില്‍ മൂവായിരം നാലായിരം ആളുകള്‍. ‘ നന്ദു പറഞ്ഞു.