സ്വകാര്യ നിമിഷങ്ങള്‍ പുറത്തുവിട്ട ശേഷം കാമുകന്റെ ആത്മഹത്യ:നടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു ; വിഷം കഴിച്ച താരത്തെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു

single-img
21 September 2018

കാമുകനെന്ന് അവകാശപ്പെട്ട് യുവാവ് സ്വയം തീ കൊളുത്തി മരിച്ച സംഭവത്തോടെ വിവാദത്തിലായ ടെലിവിഷന്‍ നടി നിലാനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. വിഷം കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയതെന്നും വിവരം അറിഞ്ഞ ബന്ധുക്കള്‍ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നടിയെ ഉടന്‍ തന്നെ എത്തിച്ചെന്നും താരം ഇപ്പോള്‍ ചികിത്സയിലാണെന്നും തെന്നിന്ത്യന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടി അപകടനില തരണം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ് സീരിയലുകളിലെ ശ്രദ്ധേയമായ താരമാണ് നിലാനി. തൂത്തുക്കുടി സ്റ്റെർലൈറ്റ് കമ്പനിക്കെതിരായി പ്രതിഷേധിച്ച പതിമൂന്ന് പേരെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ പൊലീസിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ചാണ് നിലാനി വാർത്തകളിൽ ഇടം നേടിയത്. നിലാനി സീരിയലിലെ പോലീസ് വേഷത്തിൽ ലൈവിലെത്തിയെന്ന് ആരോപിച്ച് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

നിലാനിയുടെ കാമുകനെന്ന് പറയപ്പെട്ടിരുന്ന ഗാന്ധി ലളിത് കുമാർ എന്ന യുവാവ് സീരിയൽ സെറ്റിൽ വച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത് വീണ്ടും നിലാനിയെ വാർത്തകളിൽ നിറച്ചു. നിലാനിയുടെ മുന്‍ കാമുകന്‍ എന്ന് കരുതുന്ന ഇയാള്‍ താനും നിലാനിയുമായി അടുത്തിടപഴകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ. നടിയുമായുള്ള പ്രണയ ബന്ധം തകര്‍ന്നതാണ് ഗാന്ധി ലക്ഷ്മി കുമാറിന്റെ മരണത്തിന് പിന്നിലെന്നായിരുന്നു ആരോപണം. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് പരിചയപ്പെടുകയും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തതിന് പിന്നാലെ ഗാന്ധിലക്ഷ്മി കുമാര്‍ പ്രണയം പറയുകയും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു വരികയായിരുന്നെന്നും തനിക്ക് സമ്മതമല്ലായിരുന്നെന്നും ഇവര്‍ പറഞ്ഞു.

രണ്ട് കുട്ടികളെ ഒറ്റയ്ക്കു വളര്‍ത്തുന്ന സ്ത്രീയെന്ന നിലയില്‍ പല കാര്യങ്ങളിലും അയാള്‍ എന്നെ സഹായിക്കുമായിരുന്നു. ആ പരിചയത്തിലാണ് കല്യാണ ആലോചനയുമായി അയാള്‍ മുന്നോട്ടു വന്നത്. എന്നാല്‍ ആ വിവാഹാഭ്യര്‍ത്ഥന താന്‍ നിരസിച്ചു. എന്റെ കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാലാണ് അത്.ലളിതിനെ കല്യാണം കഴിച്ചാല്‍ ഒരു സംരക്ഷണം ആകുമെന്ന ചിന്തയും എനിക്കുണ്ടായിരുന്നു. എന്നാല്‍ അയാള്‍ ഒരു സ്ത്രീലമ്പടനാണെന്ന് ഞാന്‍ മനസിലാക്കുന്നത് പിന്നീടാണ്. അയാളുടെ സഹോദരനും സഹോദരിയും വരെ ലളിതിന് എതിരായിരുന്നു. അയാളുടെ സ്വാഭാവംമൂലം അമ്മ ഹൃദയം പൊട്ടി മരിക്കുകയായിരുന്നുവെന്നും നിലാനി ആരോപിച്ചിരുന്നു.