പീഡനപരാതി നല്‍കിയിട്ടും അറസ്റ്റ് നടന്നത് മൂന്ന് മാസങ്ങള്‍ കഴിഞ്ഞ്;കന്യാസ്ത്രീകളുടെ സമരം നിര്‍ണ്ണായകമായി;കേസിന്റെ നാള്‍വഴികള്‍

single-img
21 September 2018

തൃപ്പൂണിത്തുറ: നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തെളിവുകളും മൊഴികളും അടക്കം കേസില്‍ ബിഷപ്പിന് എതിരായ സാഹചര്യത്തിലാണ് അനിവാര്യമായ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

കേസിന്റെ നാള്‍വഴികള്‍

ജൂണ്‍ 27: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതി. അന്വേഷിക്കാന്‍ വൈക്കം ഡിവൈ.എസ്.പി കെ.സുഭാഷിനെ അടുത്ത ദിവസം ചുമതലപ്പെടുത്തി. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

ജൂലായ് 1: ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കന്യാസ്ത്രീയുടെ മൊഴിയെടുത്തു

ജൂലായ് 5: ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കൂടുതല്‍ വെളിപ്പെടുത്തല്‍

ജൂലായ് 15: കന്യാസ്ത്രീ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് നല്‍കിയ കത്തും 19ന് ടെലഫോണ്‍ സംഭാഷണവും പുറത്ത്

ജൂലായ് 29: സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് പരാതി പിന്‍വലിക്കാന്‍ ഫാ. ജെയിംസ് ഏര്‍ത്തയിലിന്റെ ശ്രമം

ആഗസ്റ്റ് 13: ജലന്ധറില്‍ മൂന്നു ദിവസം കാത്തുകിടന്ന ശേഷം അന്വേഷണ സംഘം ബിഷപ്പിനെ ചോദ്യം ചെയ്തു

സെപ്തംബര്‍ 8: ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ അഞ്ച് കന്യാസ്ത്രീകള്‍ സമരം തുടങ്ങി. വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീ കത്ത് നല്‍കി

സെപ്തംബര്‍ 12: ഐ.ജിയുട ഓഫീസില്‍ നടന്ന യോഗത്തില്‍ ബിഷപ്പിനെ 19ന് വിളിച്ചുവരുത്താന്‍ തീരുമാനം

സെപ്തംബര്‍ 14: കന്യാസ്ത്രീയെ കുറ്റപ്പെടുത്തി മിഷനറീസ് ഒഫ് ജീസസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ചിത്രവും പുറത്തുവിട്ടു

സെപ്തംബര്‍ 15: ഫ്രാങ്കോ തന്റെ ചുമതലകള്‍ മോണ്‍. മാത്യു കൊക്കാണ്ടത്തിന് കൈമാറി.

സെപ്തംബര്‍ 18: ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

സെപ്തംബര്‍ 19: കൊച്ചി തൃപ്പൂണിത്തുറയിലെ പൊലീസ് കേന്ദ്രത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍.

സെപ്തതംബര്‍ 20: ബിഷപ്പിനെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തു