വീട്ടുടമസ്ഥനുമായി കിടക്ക പങ്കിടാന്‍ തയ്യാറായാല്‍ വാടക നല്‍കാതെ വീട്ടില്‍ കഴിയാം: ചൂഷണത്തിന് ഇരയാവുന്നത് വിദ്യാര്‍ത്ഥിനികള്‍: ഒളികാമറ ദൃശ്യങ്ങള്‍ വൈറലാകുന്നു

single-img
20 September 2018

ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ബിബിസിയാണ് പുറത്തുകൊണ്ടുവന്നത്. വാടക വീട് അന്വേഷിച്ച് എത്തുന്ന വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയുമാണ് ചില വീട്ടുടമസ്ഥര്‍ ചൂഷണം ചെയ്യുന്നത്. താനുമായി കിടക്കപ്പങ്കിടാന്‍ തയ്യാറാണെങ്കില്‍ ഒരു രൂപ പോലും വാടക നല്‍കാതെ തന്റെ വീട്ടില്‍ കഴിയാം എന്നാണ് വീട്ടുടമസ്ഥര്‍ നല്‍കുന്ന ‘ഓഫര്‍’.

നിരവധിപേര്‍ ഇതേക്കുറിച്ച് പരാതിപ്പെട്ടതോടെയാണ് ബിബിസി ഇത്തരത്തില്‍ ഒളിക്യാമറാ ഓപ്പറേഷന്‍ നടത്തിയത്. വാടകയ്ക്ക് മുറിയെടുക്കാനെന്ന വ്യാജേന വനിതാ മാദ്ധ്യമ പ്രവര്‍ത്തകയായ റേച്ചല്‍ സ്റ്റോണ്‍ഹൗസാണ് ഒളികാമറ ഓപ്പറേഷന്‍ നടത്തിയത്. പരാതി സത്യമാണെന്നും വിദ്യാര്‍ത്ഥിനികളും ഒറ്റയ്ക്ക് താമസിക്കുന്ന വനിതാ ജീവനക്കാരുമാണ് ഇത്തരത്തില്‍ ചൂഷണത്തിന് ഇരയാവുന്നതെന്നും ബി.ബി.സി നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ കണ്ടെത്തി.